ഓര്‍ത്തഡോക്സ് സഭയുടെ പത്തനംതിട്ടയിലെ വയോജന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷവുമായി ഡിവൈഎഫ്ഐ. കേക്കും ഭക്ഷണവും ഒരുക്കി ആയിരുന്നു ആഘോഷം. കരോള്‍ഗാനങ്ങളടക്കം വിപുലമായ പരിപാടികള്‍ ആണ് ഒരുക്കിയത്.
പത്തനംതിട്ട മാര്‍ഗ്രിഗോറിയസ് ശാന്തി സദനത്തില്‍ ആയിരുന്നു ആഘോഷം. പൊതിച്ചോറ് നല്‍കിയിരുന്ന കേന്ദ്രമാണ്.ക്രിസ്മസ് ദിനമായപ്പോള്‍ അല്‍പം വിപുലമാക്കാന്‍ ഡിവൈഎഫ്ഐ സൗത്ത് മേഖലാ കമ്മിറ്റി തീരുമാനിച്ചു.കേന്ദ്രത്തിന്‍റെ ചുമതലയുള്ള വൈദികരും മുതിര്‍ന്ന നേതാക്കളും പിന്തുണയുമായി എത്തി.
ജില്ലാ സെക്രട്ടറി ബി നിസാം ആശംസ നേര്‍ന്നു. വയോജനങ്ങള്‍ അടക്കം നൂറിലധികം ആള്‍ക്കാര്‍ ജീവിക്കുന്ന ഇടമാണ്. പുതുവസ്ത്രങ്ങള്‍ അടക്കം അണിഞ്ഞ് ആഘോഷത്തോടെ അന്തേവാസികള്‍ വിരുന്നില്‍ അടക്കം പങ്കെടുത്തു.