dyfi-tv-dis

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ജനതയ്ക്ക് സ്നേഹോപഹാരമായി ഡിവൈഎഫ്ഐയുടെ ടിവി വിതരണം. സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ നിർമ്മിച്ച ടൗൺഷിപ്പിന്റെ ആദ്യഘട്ടത്തിൽ താമസമൊരുങ്ങിയ 178 കുടുംബങ്ങൾക്കാണ് ഡിവൈഎഫ്ഐ ടി വി വിതരണം ചെയ്തത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ടൗൺഷിപ്പിലെ ആദ്യഘട്ട ഗുണഭോക്താക്കൾക്കാണ് ടിവി കിട്ടുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമാണം പൂർത്തിയാക്കിയ വീടുകളിലേക്കാണ് കുടുംബങ്ങള്‍ താമസിക്കാനെത്തുക.   

ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകളുടെ താക്കോല്‍ ദാനമാണ് മുഖ്യമന്ത്രി ഇന്ന് നിര്‍വഹിച്ചത്. ആദ്യഘട്ടത്തിൽ 178 വീടുകളാണ് അതിജീവിതർക്ക് നൽകുക. ഏഴ് സെൻ്റിൽ ആയിരം സ്ക്വയർ ഫീറ്റിൽ ആണ് ഓരോ വീടും പണിതിരിക്കുന്നത്. 

അടുത്ത മഴക്കാലത്തിന് മുന്‍പ് പുനരധിവാസം പൂര്‍ത്തിയാക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് വരും മാസങ്ങളില്‍ കൈമാറും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ ലഭിച്ചു. വ്യാജപ്രചരണങ്ങളും കേന്ദ്രസഹായ നിഷേധങ്ങളുമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. 'പുനരധിവാസത്തിന് ചില്ലക്കാശ് നല്‍കരുതെന്ന് പറഞ്ഞവരുണ്ട്. ചിലര്‍ വൈര്യനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിച്ചു. ആകെ 774 കോടി രൂപ സംഭാവന ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതി തള്ളുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വീടുകള്‍ക്ക് വേണ്ട ഫര്‍ണിച്ചറുകളും നല്‍കുമെന്നും വ്യക്തമാക്കി.

ENGLISH SUMMARY:

Wayanad flood victims are receiving televisions as a gift from DYFI, marking a significant step in their rehabilitation. The first phase of a township built by the state government has provided housing to 178 families, with more to come.