police-jeep-blocked-dyfi

തിരുവനന്തപുരം നഗരൂരില്‍ പൊലീസ് ജീപ്പ് തടഞ്ഞും പിന്‍തുടര്‍ന്ന് അസഭ്യവര്‍ഷം നടത്തിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. കോണ്‍ഗ്രസിന്റെ ഫ്ലക്സ് നശിപ്പിച്ചതില്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനെതിരെ തിരിഞ്ഞത്. അസഭ്യവര്‍ഷത്തില്‍ ഒന്‍പത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

അതേസമയം, കോഴിക്കോട് കൊയിലാണ്ടി അരിക്കുളം എടവനക്കുളങ്ങര ക്ഷേത്രത്തില്‍ പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച രണ്ടുപേരെ പിടികൂടി. പന്തലായനി സ്വദേശി അമല്‍, കൊല്ലം സ്വദേശി അജയ് എന്നിവരെയാണ് പിടികൂടിയത്. സിഐ സുമിത്ത് കുമാറിനും സിപിഒ ഗംഗേഷിനുമാണ് പരുക്കേറ്റത്. ഉത്സവപറമ്പില്‍ ബിജെപിയും സിപിഎമ്മും സ്ഥാപിച്ച ഫ്ലളക്സിനെ ചൊല്ലി ഇരുക്കൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇത് തടയാനെത്തിയ പൊലീസുകാര്‍ക്ക് ആണ് മര്‍ദനമേറ്റത്.

ENGLISH SUMMARY:

A group of DYFI activists in Nagaroor, Thiruvananthapuram, has been booked for blocking a police jeep and hurling abuses at officers. The incident occurred after the police issued a notice to a DYFI member regarding the destruction of Congress party flux boards. Angry over the legal action, the activists followed the police vehicle and created a tense standoff. Nine individuals have been identified and charged for obstructing public servants from performing their duties. This confrontation highlights the increasing political friction and law and order challenges in the capital district. Authorities have initiated a probe to identify more suspects involved in the incident. Stay updated on the latest political developments and police actions in Kerala for 2026.