vd-satheesan-02
  • മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഡാന്‍സ് ചെയ്യുന്ന എ.ഐ വീഡിയോ നീക്കിയത് പരാതികളുടെ അടിസ്ഥാനത്തിലെന്ന് പൊലീസ്

മുഖ്യമന്ത്രി വി.ഡി.സതീശന്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന എ.ഐ വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത് പൊലീസ്. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സൈബര്‍ വിഭാഗത്തിന്‍റെ വിശദീകരണം. വീഡിയോ കണ്ട് മുഖ്യമന്ത്രി വിളിച്ച് അഭിനന്ദിക്കുമെന്നാണ് കരുതിയതെന്ന് വീഡിയോ തയാറാക്കിയ അഭിജിത്ത് പറഞ്ഞു. . Also Read: ‘ഒരു പെണ്ണിനോടും ഇന്നേവരെ പ്രണയം തോന്നിയിട്ടില്ല, തന്നെ ആകര്‍ഷിക്കുന്ന സുന്ദരികളെയൊന്നും കണ്ടില്ല’; എം.എന്‍.കാരശ്ശേരി

പവര്‍കട്ടും ചൂടുമൊക്കെ നിറഞ്ഞ ദുരിത സമയത്ത് പലര്‍ക്കും ചിരിക്കാന്‍ വക നല്‍കിയതായിരുന്നു ഈ വീഡിയോ. കണ്ടും കണ്ടവര്‍ പങ്കുവെച്ചും വീഡിയോ രണ്ടോ മൂന്നോ ദിവസംകൊണ്ടെത്തിയത് 7 കോടിയിലേറെപ്പേരിലേക്കാണ്. മുഖ്യമന്ത്രി പോലും ആസ്വദിച്ചിരുന്നു. പക്ഷെ ഇന്നലെ രാത്രി മുതല്‍ വീഡിയോ കാണാന്‍ പറ്റുന്നില്ല. മെറ്റ സ്വയം നീക്കിയെന്നാണ് കരുതിയത്. വീഡിയോ തയാറാക്കിയ തൃശൂരുകാരന്‍ അഭിജിത്തും അങ്ങിനെ 

എന്നാല്‍ ആ അപ്രത്യക്ഷമാകലിന് പിന്നില്‍ കേരള പൊലീസാണ്. കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ പരാതി അയച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് മെറ്റക്ക് പരാതി കൈമാറി. വ്യക്തിയുടെ അനുമതിയില്ലാതെ എ.ഐ വീഡിയോ തയാറാക്കുന്നത് നിയമവിരുദ്ധമെന്നും പൊലീസ് ചൂണ്ടിക്കാണിച്ചു. ഇതോടെയാണ് സൈബര്‍ നിയമം അനുസരിച്ച് മെറ്റ ആ ഡാന്‍സ് ഇനി ആരും കാണേണ്ടായെന്ന് തീരുമാനിച്ചത്.

വിഡിയോ പങ്കുവച്ച് എഐകവല എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വിഡിയോ നിയന്ത്രിച്ച വിവരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. ഇതുവരെ 1.78 കോടി പേരാണ് ഈ അക്കൗണ്ടിലൂടെ മാത്രം വിഡിയോ കണ്ടത്.മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്ഇബി ജീവനക്കാരും ഒന്നിച്ച് ഡാന്‍സ് കളിക്കുന്ന എഐ നിർമിത വിഡിയോയായിരുന്നു അത്. 

വിഡിയോ വലിയ രീതിയില്‍ പ്രചരിക്കുകയും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ വിഡിയോയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്‌നാട് മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ വിജയ്‌യേക്കാളുമെല്ലാം മികച്ച രീതിയിൽ താൻ ഡാൻസ് കളിക്കുന്നു എന്നും വിഡിയോ കണ്ട് ഞെട്ടിപ്പോയി എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ENGLISH SUMMARY:

The police said that the AI-generated video featuring Chief Minister V.D. Satheesan dancing was removed based on complaints. The video showed him dancing alongside KSEB employees. Meta removed the Chief Minister’s viral KSEB dance video yesterday. The video shared on Instagram is no longer available for viewing in India.