ശബരിമല വനമേഖലയിലും കടുവ സെന്‍സസ് തുടങ്ങി. വെള്ളം ഉള്ള ഭാഗങ്ങളിലാണ് ആദ്യ പരിശോധന. രണ്ടാം ഘട്ടത്തില്‍ കാമറകള്‍ സ്ഥാപിക്കും. പെരിയാര്‍ ഈസ്റ്റ് ഡിവിഷനില്‍ 44 പെരിയാര്‍ വെസ്റ് 15 19 എന്നിങ്ങനെ 59 ബ്ലോക്ക് തിരിച്ചാണ് പരിശോധന.
സന്നിധാനം മേഖലയില്‍ നാല് സംഘമായി തിരിഞ്ഞാണ് പരിശോധന തുടങ്ങിയത്. 177 ഉദ്യോഗസ്ഥരാണ് കണക്കെടുപ്പിന് ഉള്ളത്. എം സ്ട്രൈപ്സ് ആപ്പിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. പമ്പ റേഞ്ചില്‍ സന്നിധാനം, പച്ചക്കാനം, മുക്കുഴി, അഴുത, ഉപ്പുപാറ, ഉണ്ടമേ്, മൂഴിക്കല്‍ റേഞ്ചുകളിലാണ് പരിശേധോന. സന്നിധാനത്ത് തുടങ്ങിയ സംഘം പുല്ലുമേട്ടിലേക്ക് പോയി. മറ്റുള്ളവരും വിവിധ മേഖലകളിലായി കാടുകയറി.
കടുവകള്‍ക്കൊപ്പം കാട്ടുപോത്ത്, കാട്ടാന, കരടി, പുലി തുടങ്ങിയ മൃഗങ്ങളുടേയും വിവരം ശേഖരിക്കണം. ആദ്യ ഘട്ടപരിശോധന കഴിഞ്ഞാല്‍ കാമറ സ്ഥാപിക്കും കടുവകളുടെ ശരീരത്തിലെ വരയില്‍ നിന്നാണ് കടുവയെ കണ്ടെത്തുന്നത്. ആദിവാസികളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം. മഞ്ഞത്തോട്ടിലെ ആദിവാസികളുടേയും സഹായം തേടും.