സ്വകാര്യ പണമിടപാട് സ്ഥാപനമായ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന്റെ നിക്ഷേപതട്ടിപ്പിൽ പ്രതികൾ പിടിയിലായിട്ടും പണം തിരിച്ചു കിട്ടാതെ നിക്ഷേപകർ. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും വിമുക്തഭടന്മാരും ഉൾപ്പെടെ നൂറുകണക്കിന് നിക്ഷേപകരാണ് ഇരുട്ടിലായിരിക്കുന്നത്. തട്ടിപ്പിനിരയായവരുടെ സംസ്ഥാനതല യോഗം ചെങ്ങന്നൂരിൽ ചേർന്നു.
ജീവിതത്തിലത്രയും കാലം കഷ്ടപ്പെട്ട് സമ്പാദിച്ചു വെച്ചതൊക്കെ നിക്ഷേപ തട്ടിപ്പിലില്ലാതായവരാണ് ചെങ്ങന്നൂരിൽ സംഗമിച്ചത്. താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റ് കിട്ടിയ 36 ലക്ഷം രൂപയാണ് ആലപ്പുഴ സ്വദേശി കുഞ്ഞുമോൾ നിക്ഷേപിച്ചത്. ഒരു രൂപ പോലും തിരികെ ലഭിച്ചില്ല.
1964 മുതൽ 33 വർഷം കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലിചെയ്ത 80 കാരൻ തങ്കച്ചൻ്റെ മുഴുവൻ സമ്പാദ്യവും തട്ടിപ്പുകാർ അടിച്ചുമാറ്റി. സംസ്ഥാന സർക്കാരിൻ്റെ ഭാഗമായി കെഎച്ച്എഫ്എല്‍ പ്രവർത്തിക്കുന്നു എന്ന് വിശ്വസിപ്പിച്ചാണ് പലരിൽ നിന്നും പണം തട്ടിയത്. ക്രൈംബ്രാഞ്ച് ഉൾപ്പെടെ കേസ് അന്വേഷിക്കുന്നുണ്ട്.