ഓണക്കാലത്ത് പറിക്കാന്‍ നട്ട പാവല്‍കൃഷി ചതിയായിപ്പോയെന്ന് കര്‍ഷകന്‍. പാവല്‍ പടര്‍ന്നു പന്തലിച്ച് പൂത്ത് 70 ദിവസം കഴിഞ്ഞിട്ടും ഒരു പാവയ്ക്ക പോലും കിട്ടിയില്ല. ഓണക്കാലത്ത് ഇനി പാവയ്ക്ക വില്‍ക്കാന്‍ കഴിയില്ലെന്ന് പത്തനംതിട്ട പ്രക്കാനം സ്വദേശിയായ ദേവരാജന്‍ പറയുന്നു
പ്രക്കാനം സ്വദേശി ദേവരാജന്‍ 63വര്‍ഷമായി കൃഷിക്കാരനാണ്.അന്നുമുതല്‍ പാവല്‍ പ്രധാന ഇനമാണ്.ഇത്തവണ പന്തളം കൃഷി ഭവനില്‍ നിന്ന്100 പാവല്‍ വിത്ത് മേടിച്ച് നട്ടു.അതിവേഗം ഇലയിട്ട് പടര്‍ന്നു പന്തലിച്ചു പൂക്കളായി.പൂക്കള്‍ കൊഴിഞ്ഞ് പുതിയ പൂക്കള്‍ വന്നതല്ലാതെ 70ദിവസമായിട്ടും പാവയ്ക്ക വന്നില്ല.പതിറ്റാണ്ടുകള്‍ കൃഷി ചെയ്തിട്ടും ആദ്യമായാണ് ഇത്തരമൊരു അനുഭവം.ഇത്തവണത്തെ ഓണവിപണിക്ക് നഷ്ടം വരും.സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി.അത്യാവശ്യം കടവുമുണ്ട്.
കര്‍ഷക സംഘങ്ങളില്‍ നിന്ന് അടക്കം വാങ്ങുന്ന വിത്താണെന്നും എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും പന്തളം കൃഷി ഓഫിസര്‍ പറഞ്ഞു.കാലാവസ്ഥാ മാറ്റം ഒരു ഘടകമായിരിക്കാം.മറ്റൊരു കൃഷിഭവന്‍ മേഖലയാണെങ്കിലും പരിശോധിക്കുമെന്നും കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.