udf

പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ സിറ്റിങ് സീറ്റുകളില്‍ എസ്ഡിപിഐയെ അട്ടിമറിച്ച് യു.ഡി.എഫ്. മുനിസിപ്പാലിറ്റിയിലെ എസ്ഡിപിഐയുടെ മൂന്ന് സീറ്റുകളിലും യു.ഡി.എഫ് ജയിച്ചു. എൽഡിഎഫിൽ നിന്നും ഭരണം യുഡിഎഫിലേക്ക് എത്തുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. എസ്ഡിപിഐയുടെ പിന്തുണയോടെ ആയിരുന്നു മുനിസിപ്പാലിറ്റി എൽഡിഎഫ് ഭരിച്ചിരുന്നത്. 

പത്തനംതിട്ടയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫ് തരംഗമാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫ് നാല്, എൽ.ഡി.എഫ് രണ്ടും ഗ്രാമ പഞ്ചായത്തുകളിൽ യു.ഡി.എഫ് 19, എൽ.ഡി.എഫ് 11, എൻ.ഡി.എ 7 എന്നിങ്ങനെയാണ് ലീഡ് നില. 

കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ കോര്‍പറേഷനുകളിലും യുഡിഎഫിനാണ് ലീഡ്. കോഴിക്കോട് വന്‍ മുന്നേറ്റമാണ് യുഡിഎഫ് കാഴ്ചവയ്ക്കുന്നത്. കോഴിക്കോട് കോര്‍പറേഷനില്‍ 14 ഇടത്താണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. തൃശൂരില്‍ 17 ഇടത്തും ലീഡുണ്ട്. കണ്ണൂര്‍ കോര്‍പറേഷനില്‍ ആറിടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്.

ENGLISH SUMMARY:

Pathanamthitta municipality election results show a UDF victory. UDF secured a significant win by defeating SDPI in key seats, potentially shifting the ruling power from LDF to UDF.