pta-hospital-jackfriut

TOPICS COVERED

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശിനിയായ എൻ ഗംഗാധരൻ നായരുടെ (78) തലയിലാണ് ചക്ക വീണ് അപകടം സംഭവിച്ചത്.

അത്യാഹിത വിഭാഗത്തിന് മുൻപിൽ നിന്നിരുന്ന പ്ലാവിൽ നിന്നാണ് ചക്ക വീണത്. ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനായി. സംഭവത്തിൽ ഇയാളുടെ തലയ്ക്കും കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും പരിക്കേറ്റു.

ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ പോയി കാത്തുനിൽക്കുമ്പോഴാണ് ചക്ക തലയിൽ വീണത്. ബോധരഹിതനായ ഗംഗാധരൻ നായരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

ENGLISH SUMMARY:

Pattanamthitta General Hospital is in the news after a patient's head was struck by a falling jackfruit while waiting for medication. The incident resulted in the patient losing consciousness and sustaining injuries to his head, knees, and elbows.