ശബരിമല വിമാനത്താവളം കൊടുമണ്‍ എസ്റ്റേറ്റിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്ന് അടൂരിലെ നിയുക്ത എംഎല്‍എ സി.വി.ശാന്തകുമാര്‍.പരിസ്ഥിതി പ്രശ്നങ്ങളോ കുടിയൊഴിപ്പിക്കലോ വേണ്ടിവരില്ല. പന്തളത്ത് മേല്‍പ്പാലത്തിനുള്ള ശ്രമം നടത്തുമെന്നും ശാന്തകുമാര്‍ .നിലവില്‍ പരിഗണിക്കുന്ന എരുമേലിയേക്കാള്‍ കൊടുമണ്ണാണ് നല്ലതെന്ന് ശാന്തകുമാര്‍ പറയുന്നു.
നിലവില്‍ അതിനായി ശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സിലിനാണ് പിന്തുണ.അടൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കൊടുമണ്‍ റബര്‍ പ്ലാന്‍റേഷനാണ് അനുയോജ്യം. 1200 ഹെക്ടര്‍ ഭൂപ്രദേശമുണ്ട്.കുന്നിടിക്കലോ കുടിയൊഴിപ്പിക്കലോ വേണ്ടിവരില്ല.റബര്‍ എസ്റ്റേറ്റ് മാത്രം ആയത് കൊണ്ട് പാരിസ്ഥിതിക പ്രശ്നങ്ങളില്ല.
പത്തനംതിട്ട നഗരത്തിനോടും അടുരിനോടും അടുത്ത്.പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയും എംസിറോഡും ദൂരെയല്ല.ഇതൊക്കെയാണ് അനുകൂല ഘടകങ്ങള്‍അടൂര്‍ ബൈപാസുണ്ടെങ്കിലും ജംക്ഷനില്‍ ഗതാഗതക്കുരുക്കുണ്ട് ഇതിന് പരിഹാരം തേടും.പന്തത്തെ നിലവില്‍ ആലോചിച്ച ബൈപാസ് ഗുണകരമല്ല.മേല്‍പ്പാലമോ അടിപ്പാതയോ ഫലപ്രദമാകുമോ എന്ന് പരിശോധിക്കുംപട്ടിക ജാതി ഉന്നതികളിലെ വികസനവും മണ്ഡലത്തില്‍ നേരിടുന്ന കുടിവെള്ളപ്രശ്നത്തിനുള്ള സ്ഥിര പരിഹാരവുമാണ് മനസിലുള്ളതെന്നും ശാന്തകുമാര്‍ പറയുന്നു.