കേരളത്തിലെ പ്രഗൽഭരായ 27 ചിത്രകാരന്മാർ പങ്കെടുത്ത് മൂന്ന് ദിവസത്തെ ചിത്രകലാ ക്യാമ്പ് പ്രകൃതിയായിരുന്നു ചിത്രങ്ങളുടെ പ്രമേയം. പന്തളം കുളനട ആരോഗ്യ നികേതനിൽ ആയിരുന്നു ക്യാമ്പ്.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രഫഷണൽ ചിത്രകാരന്മാർ. മൂന്നുദിവസം ഒരുമിച്ച് ഒരേ ക്യാമ്പിൽ. മൂന്നാം ദിവസം ചിത്രങ്ങൾ പൂർത്തിയായി. ചുറ്റുമുള്ള പ്രകൃതി തന്നെയായിരുന്നു വിഷയം. പ്രകൃതിയും കലയും ഒത്തുചേർന്ന വേറിട്ടൊരു അനുഭവമായ ക്യാമ്പ് കാണാൻ ഒട്ടേറെ ആളുകളാണ് എത്തിയത്. പ്രകൃതിയുടെ മനോഹാരിതയും ഭീകരതയും വെല്ലുവിളികളും എല്ലാം പ്രമേയമായി. പ്രകൃതിയെന്ന പ്രമേയത്തിനൊപ്പം കലാകാരന്റെ സ്വാതന്ത്ര്യവും ചേർന്നപ്പോൾ സുന്ദരമായ 27 ചിത്രങ്ങൾ ഒരുങ്ങി.
ചിത്രകാരനായ പ്രമോദ് കുരമ്പാല ആയിരുന്നു ക്യാമ്പ് ഡയറക്ടർ . കലാ നികേതൻ എന്ന പേരിലാണ് പരിപാടി നടത്തിയത് . രാജേന്ദ്രർ പൂല്ലൂർ , അശോക് കുമാർ ഗോപാലൻ , വിനോദ് എം സ് ശ്രീജ പള്ളം, ഗ്രേസി ഫിലിപ് തുടങ്ങിയവരൊക്കെ ക്യാമ്പിൽ പങ്കെടുത്തു. ചിത്രങ്ങൾ ക്രമീകരണങ്ങൾ ഒരുക്കിയ ആരോഗ്യനികേതന് സമ്മാനിച്ചു.