rahul-reno

പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തന്‍ റെനോ പി രാജന്‍ വിജയിച്ചു. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റെനോ പി രാജനാണ് വിജയിച്ചത്. 240 വോട്ടുകള്‍ നേടിയാണ് റെനോയുടെ വിജയം.

597 വോട്ടുകളാണ് റെനോ ആകെ നേടിയത്. സിപിഎമ്മിന്‍റെ ജിജു തരകന് നേടാനായത് 310 വോട്ടുകള്‍ മാത്രമാണ്. ബിജെപിയുടെ രഞ്ജിത്ത്. വി. നായർ നേടിയാതാകട്ടെ ആകെ 26 വോട്ടുകളും. 

അതേ സമയം രാഹുലിന്‍റെ മറ്റൊരു വിശ്വസ്തനായ ഫെനി നൈനാന്‍ തോറ്റു. ഫെനി മത്സരിച്ച അടൂര്‍ നഗരസഭയിലെ എട്ടാംവാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ജയം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 23–കാരി നല്‍കിയ പീഡന പരാതിയില്‍ ഫെനി നൈനാനും ആരോപണ വിധേയനായിരുന്നു. പത്തനംതിട്ട നഗരസഭയിലടക്കം വലിയ മുന്നേറ്റമാണ് യുഡിഎഫ് കാഴചവെക്കുന്നത്. 

ENGLISH SUMMARY:

Pathanamthitta election result shows UDF victory in Eraathu panchayath ward. Reno P Rajan, a close associate of Rahul Mamkootathil, secured a win, while another associate, Feni Ninan, faced defeat in Adoor municipality.