പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അപകടാവസ്‌ഥയിലുള്ള കെട്ടിടത്തിലെ പ്രവർത്തനം ഉടൻ മാറ്റും എന്ന് മന്ത്രി പ്രഖ്യാപിച്ച് ഒരു മാസമായിട്ടും നടപടി ആയില്ല. മാറ്റാൻ ഉത്തരവായില്ല എന്നാണ് ഡിഎംഒ പറയുന്നത് മാറ്റം തടയുന്നത് കോൺഗ്രസ് എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ആരോപണം.
കെട്ടിടം അപകടത്തിലാണ് സമരം ചെയ്യുന്ന കോൺഗ്രസുകാർ അപകടമുണ്ടായാൽ ഉത്തരം പറയുമോ എന്നാണ് മന്ത്രി വീണാ ജോർജ് ചോദിച്ചത് അടുത്ത ദിവസം മാധ്യമങ്ങളേയടക്കം കുട്ടി കെട്ടിടത്തിലെത്തി അപകടാവസ്‌ഥ നേരിട്ടു കാണിച്ചു. 17 വർഷം പഴക്കമുള്ള ബി ആൻഡ് സി കെട്ടിടത്തിൻ്റെ തൂണുകൾ അടക്കം പൊട്ടിപ്പിളർന്ന് കമ്പി ദ്രവിച്ച അവസ്ഥയിലാണ് മന്ത്രി പറഞ്ഞ് ഒരുമാസമായിട്ടും കെട്ടിടത്തിലെ പ്രവർത്തം മാറ്റിയില്ല ഹെൽത്ത് സെക്രട്ടറിയുടെ ഉത്തരവ് വന്നില്ലെന്ന് സൂപ്രണ്ടും ഡിഎംഒയും പറയുന്നു. ഇന്നലത്തെ യോഗത്തിലും വിഷയം അവതരിപ്പിച്ചു എന്ന് ഡിഎംഒ പറഞ്ഞു നാലുവർഷം മുൻപ് ബലക്ഷയം റിപ്പോർട്ട് ചെയ്‌ത കെട്ടിടത്തിലാണ് ഇപ്പോഴും ഐസിയു കുട്ടികളുടേയും സ്ത്രീകളുടേയും വാർഡും മറ്റും പ്രവർത്തിക്കുന്നത് മന്ത്രിയുടെ ഉറപ്പ് എവിടെയെന്നാണ് കോൺഗ്രസിന്റെ ചോദ്യം.
ബി ആൻഡ് സി ബ്ലോക്കിന്‍റെ ശുചിമുറി അടക്കം വൃത്തിഹീനമാണ് കെട്ടിടം ബലപ്പെടുത്താനാനുള്ള അറ്റകുറ്റപ്പണിക്കായി ഉപകരണങ്ങൾ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു ഈ കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണിക്കായി അഞ്ച് കോടിയാണ് വകയിരുത്തിയിരിക്കുന്നത് അടിത്തറയിലെ തൂണുകളടക്കം തകർന്നത് ശരിയാകുമോ അതോ പണം പാഴാകുമോ എന്നാണ് സംശയം