ശബരിമല നിറപുത്തരിക്കായി ശ്രീപത്മനാഭസ്വാമിയുടെ രൂപത്തില്‍ നെല്‍ക്കൃഷി ചെയ്ത് കര്‍ഷകന്‍. അഞ്ച് തരം വ്യത്യസ്തമായ നെല്ലുകള്‍ കൃഷിചെയ്താണ് രൂപം ഒരുക്കിയത്. വ്യത്യസ്ത നെല്ലിനങ്ങള്‍ തേടിപ്പിടിച്ച് കൃഷി ചെയ്യുന്ന ഉത്തമനെന്ന കര്‍ഷകനാണ് പത്മനാഭ സ്വാമി രൂപത്തില്‍ വിത്ത് വിതച്ചത്.
ആറന്‍മുള ചെറുപുഴക്കാട് ക്ഷേത്രത്തിന് മുന്നില്‍ പത്മനാഭസ്വാമി രൂപത്തില്‍ നെല്ലുകള്‍ കതിരിടാറായി.അഞ്ചുതരം നെല്ലുകളിലാണ് രൂപം.ആദ്യം ചോക്കുപൊടികൊണ്ട് രൂപം വരച്ചിടും.പിന്നെ പാകമാകുന്ന കാലം കണക്കിലെടുത്ത് പല സമയത്തായി ഞാറുകള്‍ നടും.തായ് ജാസ്മിന്‍,അക്കോനി ബോറ,കര്‍ണാടകില്‍ നിന്നുള്ള കല്യാണി വയലറ്റ്, തമിഴ്നാടിന്‍റെ കറുത്ത നിറത്തിലുള്ള കബനി,ഗുജറാത്തിന്‍റെ കൃഷ്ണ കൗമോദം. ഇത്രയും നെല്ലുകളാണ് വിതച്ചത്. എന്തിനാണ് ഇത്തരം കൃഷി രീതിയെന്ന് കര്‍ഷകനായ ഉത്തമന്‍ പറയുന്നു.
ഞാറ് നട്ടത് കൊണ്ട് തീരില്ല. നിരന്തരമായ പരിപാലനം ഉണ്ടെങ്കിലേ രൂപം രൂപമായി വരികയുള്ളു. എന്‍എസ്എസിന്‍റെതാണ് ചെറുപുഴക്കാട് ക്ഷേത്രം. എല്ലാവര്‍ഷവും ശബരിമല നിറപുത്തരിക്കായി ഇവിടെ നെല്ലുകൃഷി ചെയ്യാറുണ്ട്.അഖില്‍ എന്ന ചിത്രകാരനാണ് ഉത്തമന് രൂപം ചോക്കുപൊടിയില്‍ വരച്ച് നല്‍കുന്നത്.