കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും പത്തനംതിട്ട ഏനാത്ത് വ്യാപമായി കൃഷികള്‍ നശിച്ചു. ആയിരത്തോളം ഏത്തവാഴകളാണ് നശിച്ചത്.വെറ്റിലക്കൊടികളും കഴിഞ്ഞദിവസം തകര്‍ന്നു വീണു ഏനാത്ത് കരിപ്പാല്‍ ഏലായിലെ യശോധരന്‍,പ്രസാദ് എന്നിവരുടെ അറുനൂറോളം വാഴകളാണ് ഒടിഞ്ഞു വീണത്.കുലച്ചു തുടങ്ങിയതും കുടംവന്നതുമായ വാഴകളാണ് ഒടിഞ്ഞത്.ശേഷിക്കുന്ന വാഴകള്‍ ആടിയുലഞ്ഞെന്നും കൂമ്പ് പുറത്തുവരില്ലെന്നും കര്‍ഷകര്‍ പറയുന്നു.ഓണക്കാലത്തെ വെട്ടാന്‍ പാകത്തിന് കൃഷിചെയ്ത വാഴകളാണ് നശിച്ചത്.യശോധനന്‍റെ സഹോദരന്‍റെ വാഴകളും നശിച്ചു. 2011 മുതല്‍ കൃഷി വകുപ്പിന്‍റെ നഷ്ടപരിഹാരം കുടിശികയാണെന്നും യശോധരന്‍ പറയുന്നു.
കടമ്പനാട്,മാഞ്ഞാലി.മണ്ണടി പ്രദേശങ്ങളിലും നാശമുണ്ട്.വ്യാപകമായി വെറ്റിലക്കൊടികളും മറിഞ്ഞു.ഈറത്തണ്ടുകള്‍ നിര്‍ത്തി കൃഷി വീണ്ടെടുത്താലും കാര്യമായ ഗുണമുണ്ടാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു,സുരേന്ദ്രനെന്ന കര്‍ഷകന്‍റെ വിളവെടുത്തുകൊണ്ടിരുന്ന വെറ്റിലക്കൊടികളാണ് മറിഞ്ഞുപോയത്. അടൂര്‍ ബ്ലോക്കില്‍ മാത്രം കഴിഞ്ഞദിവസങ്ങളില്‍ 42 ലക്ഷം രൂപയുടെ വിളനാശം ഉണ്ടായി എന്നാണ് കണക്ക്. 242 കര്‍ഷകര്‍ക്ക് നഷ്ടം നേരിട്ടു. നെല്ല്,വാഴ,റബര്‍ കൃഷികളാണ് കൂടുതലും നശിച്ചത്