കാറ്റില്‍ മരം വീട് തകര്‍ന്നതോടെ കിടപ്പുരോഗിയായ ഭാര്യയേയും മകളേയും കൊണ്ട് എങ്ങോട്ട് പോകണം എന്നറിയാതെ നിര്‍ധനകുടുംബം. കഴിഞ്ഞ രാത്രിയിലാണ് കാറ്റില്‍ മരം വീണ് വീട് തകര്‍ന്നത്. നിലവില്‍ ബന്ധുവീട്ടിലാണ് താമസം.
മരം വീണതോടെ ഷീറ്റിട്ട വീടിന്‍റെ പകുതി ഭാഗം തകര്‍ന്നു തവിടുപൊടിയായി.പതിനാലു വയസുള്ള മകള്‍ക്ക് പരുക്കേറ്റു. നാലുവര്‍ഷമായി കിടപ്പുരോഗിയായ ഭാര്യ രക്ഷപെട്ടു. ഭാര്യ ഏലിയാമ്മ നാലുവര്‍ഷമായി കിടപ്പുരോഗിയാണ്.
വീട്ടിലെ സാധനങ്ങള്‍ എല്ലാം തകര്‍ന്നു. തല്‍ക്കാലം ഏലിയാമ്മയേയും കൂട്ടി ഒരു ബന്ധുവീട്ടിലേക്ക് മാറി.മകള്‍ക്ക് ഗുരുതര പരുക്കില്ല എന്നതാണ് ആശ്വാസം.വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഹായമായി കിട്ടിയ വീടാണ് തകര്‍ന്നത്.ആരെങ്കിലും പുതിയ വഴികാട്ടും എന്ന പ്രതീക്ഷയിലാണ് കൂലിപ്പണിക്കാരനായ ജോസ്