വിവാദ കാലത്തും പത്തനംതിട്ട ജില്ലാ കലക്ടറോട് ഏറ്റുമുട്ടി ജനീഷ് കുമാർ എംഎൽഎ. ലഹരിവിരുദ്ധ ക്രിക്കറ്റ് കളിയിലാണ് എംഎൽഎ കലക്ടറോട് ഏറ്റുമുട്ടിയത്. എസ്എൻഡിപി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച മത്സരത്തിൽ കലക്ടറും സംഘവും വിജയിച്ചു. കെ യു ജനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എംഎൽഏസ് ഇലവനും കലക്ടർ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തിലുള്ള കലക്ടേഴ്സ് ഇലവനും പൊരിഞ്ഞ പോരാട്ടം നടത്തിയത് എസ് എൻ ഡി പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിലാണ്.
ടോസ് നേടിയ കലക്ടേഴ്സ് ഇലവൻ ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടാമനായി ക്യാപ്റ്റൻ കലക്ടർ ഇറങ്ങി. നേരിട്ട ആദ്യ പന്ത് തന്നെ എംഎൽഎയ്ക്ക് നേരെ പായിച്ചു. എംഎൽഎയും വിട്ടുകൊടുത്തില്ല. കലക്ടർ വീശിയടിച്ച അഞ്ചാംപന്ത് എതിർസംഘം കയ്യിലൊതുക്കി. ബാറ്റിങ് തീരുമ്പോൾ കലക്ടേഴ്സ് ഇലവന് 6 വിക്കറ്റ് നഷ്ടത്തിൽ 50 റൺസ്.
അടിച്ചുകളിച്ച എംഎൽഎ രണ്ട് ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 16 റൺസ് നേടി. നാലാം ഓവറിലെ അവസാന പന്തിൽ എംഎൽഎ ക്ലീൻ ബൗൾഡ്. അവസാനം കലക്ടേഴ്സ് ഇലവന് 12 റൺസ് വിജയം. തകർപ്പൻ മത്സരം ആയിരുന്നു എന്ന് ഇരുവരും കലക്ടറുടെ കണ്ടം ക്രിക്കറ്റ് ചലഞ്ചിന്റെ തുടർച്ചയായിരുന്നു ഈ മത്സരവും. പത്തിലധികം കളിക്കളങ്ങളിൽ നേരിട്ട് എത്തി കളിയിൽ പങ്കെടുത്തു എന്ന് കലക്ടർ പറഞ്ഞു.