priya

TOPICS COVERED

പുതിയ കാലത്തും കുഞ്ഞുങ്ങളെ പനയോലയിലും മണലിലും കൂടി എഴുതി അക്ഷരം പഠിപ്പിക്കുന്ന ഒരു അധ്യാപികയുണ്ട് പത്തനംതിട്ട കോന്നിയില്‍. അധ്യാപികയായ പ്രിയ കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കാന്‍ തുടങ്ങിയിട്ട്30 വര്‍ഷമായി.പഴയകാലം കുഞ്ഞുങ്ങള്‍ കൂടി അറിയട്ടെ എന്നാണ് പ്രിയ പറയുന്നത്.

കുഞ്ഞുങ്ങള്‍ക്ക് ആഘോഷമാണ് അക്ഷരം പഠിക്കാനുള്ള വരവ്. ബുക്കില്‍ പെന്‍സില്‍ കൊണ്ടു മാത്രം എഴുതിയല്ല പഠിക്കുന്നത്.പനയോലയില്‍ നാരായം കൊണ്ട് ഓരോ അക്ഷരവും കോറിയിടും.പിന്നെ അതില്‍ പച്ചിലകൊണ്ട് നിറം കൊടുക്കും.

നാരായം കൊണ്ട് എഴുതുന്നതും നിറം കൊടുക്കുന്നതും ബുക്കിലെഴുതി മടുക്കുമ്പോള്‍ മണലിലെഴുതാം.അങ്ങനെ ആഘോഷമാണ്.ഓലയിലെഴുത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് പ്രായമേറും തോറും ഇതിന്‍റെ കൗതുകം കൂടുന്നു എന്നാണ് അധ്യാപികയായ പ്രിയയുടെ അനുഭവം.

ഈ വര്‍ഷം അക്ഷരം പഠിക്കാന്‍ പതിനാറു കുഞ്ഞുങ്ങള്‍ ഉണ്ട്.പകുതിപ്പേര്‍ അടുത്ത മാസംഎല്‍കെജിക്കാരാകും.അവധിക്കാലത്ത് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നവര്‍ മലയാളം പഠിക്കാനുമെത്തും.എല്ലാവര്‍ക്കും ഒരേപോലെ ആഘോഷം പ്രിയയുടെ വീട്ടില്‍ തന്നെയാണ് പഠനം.വരുമാനത്തിലുപരി ആനന്ദമാണ്.പക്ഷേ വലിയ സാമ്പത്തിക പ്രതിസന്ധികളിലാണ് പ്രിയ

ENGLISH SUMMARY:

In Konni, Pathanamthitta, a dedicated teacher named Priya continues the traditional method of teaching letters using palm leaves and sand. With 30 years of experience, she believes that even children of the modern era should experience the charm of old-school learning.