അപകടാവസ്ഥയായതിനാൽ പൊളിച്ചുനീക്കാൻ തീരുമാനിച്ച പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ അവസാന നിമിഷം ‘അറ്റകുറ്റപ്പണി’.കെട്ടിടത്തിന്റെ ടെറസിലാണ് തിരക്കിട്ട പണി നടന്നത്. പണം തട്ടാനുള്ള പരിപാടി എന്നാണ് സംഘടനകളുടെ ആരോപണം. അതേസമയം മുകള്‍ നിലയിലെ പടികളില്‍ നിറയെ ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി.
പരിശോധന നിര്‍ദേശങ്ങള്‍ പരിഗണിച്ചാല്‍ പത്തനംതിട്ട മിനി സിവി്‍സ്റ്റേഷന് കെട്ടിടം ഇനി ഉപയോഗിക്കാന്‍ കഴിയില്ല.പലയിടവും തകര്‍ന്നു വീഴുകയാണ്. മിനിസിവില്‍ സ്റ്റ്റേഷനില്‍ പ്രവർത്തിക്കുന്ന ഓഫിസുകൾ മാറ്റണമെന്ന നിര്‍ദേശം ആയി.ആദ്യഘട്ടമായി താലൂക്ക് ഓഫിസ് അധികൃതരെ ഈ വിവരമറിയിച്ചിട്ടുണ്ട്. ഈ കെട്ടിടം ഉപയോഗപ്രദമല്ല എന്നാണ് പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്‍റെ കത്ത്.അതിനിടെയാണ് ഏറ്റവും മുകളില്‍ ചര്‍ച്ച തടയാനെന്ന് പറഞ്ഞ് കുറച്ചിടത്ത് താല്‍ക്കാലിക മേല്‍ക്കൂര നിര്‍മിക്കുന്നത്. പൊളിക്കാന്‍ പോകുന്ന കെട്ടിടത്തിലെ അറ്റകുറ്റപ്പണി ധൂര്‍ത്ത് എന്നാണ് ആരോപണം. രണ്ടര മാസം മുൻപാണ് കെട്ടിടത്തിന്റെ ബലപരിശോധനയ്ക്ക് തുടക്കമായത്.കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണ് പരിശോധന നടത്തിയത്.കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺക്രീറ്റ് സാംപിളുകൾ ശേഖരിച്ചിരുന്നു.സിമന്റ് അടർന്ന് കമ്പികൾ തെളിഞ്ഞ നിലയിലാണ് കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും.കോടതികളും ഒട്ടേറെ സർക്കാർ ഓഫിസുകളും മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്.ഇത്രയും വിഭാഗങ്ങൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങൾ തേടി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പ് കാലം അടുത്തിരിക്കെ താലൂക്ക് ഓഫിസ് മാറ്റം പ്രയാസമാണ്.ഇതിനിടെയാണ് കെട്ടിടത്തിന്‍റെ മുകളില്‍ നിലയിലെ പടിയില്‍ നിറയെ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ നിറഞ്ഞതായും കണ്ടത്.