പത്തനംതിട്ട കലഞ്ഞൂർ പോത്തുപാറയിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. കലഞ്ഞൂറിൽ നിന്ന് ഒരു വർഷത്തിനിടെ മൂന്നു പുലികളെ പിടികൂടിയിരുന്നു.
കലഞ്ഞൂർ പോത്തുപാറയിലെ രണ്ട് ടാപ്പിങ് തൊഴിലാളികളാണ് കടുവയെ കണ്ടതായി പറയുന്നത്. ഒരാൾ കഴിഞ്ഞദിവസം രാത്രി എട്ടുമണിക്കും. രണ്ടാമത്തെയാൾ പുലർച്ചെ മൂന്നുമണിക്ക് റബ്ബർ വെട്ടാൻ ഇറങ്ങിയപ്പോഴും ആണ് കടുവയെ കണ്ടത്.
വളർത്തുമൃഗങ്ങളെ പിടികൂടുന്ന സംഭവങ്ങൾ ഉണ്ടായിട്ടില്ല. കാൽപ്പാടുകളും കണ്ടെത്തിയില്ല. നിലവിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഒരു വർഷത്തിനിടെ കൂടുവെച്ചു പിടിച്ച മൂന്ന് പുലികളെയും കൊച്ചു പമ്പയിൽ ഉൾവനത്തിലാണ് തുറന്നുവിട്ടത്. ആ സമയത്ത് വ്യാപകമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. മേഖലയിൽ കാടുപിടിച്ചു കിടക്കുന്ന ഒട്ടേറെ പ്രദേശങ്ങൾ ഉണ്ട്.