rajeev-surgery

TOPICS COVERED

ഒരു കുടുംബം 12 വര്‍ഷം താണ്ടിയ ദുരിതജീവിതത്തിന്‍റെ നേര്‍ചിത്രം വിവരിച്ച് കരുനാഗപ്പള്ളി സ്വദേശി രാജീവ്. ശരീരത്തില്‍ തുളച്ചുകയറിയ ഗ്ലാസ് കഷണങ്ങളുമായി രാജീവിന്‍റെ ഭാര്യ എസ്.ബി. മനു കയറിയിറങ്ങിയത് പല ആശുപത്രികളാണ്. കഴിഞ്ഞദിവസമാണ് ശസ്ത്രക്രിയയിലൂടെ ഗ്ലാസ് ചില്ലുകള്‍ പുറത്തെടുത്തത്. നേരിട്ട അനീതിയില്‍ പരാതികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്‍റെ  തീരുമാനം.

 2014 സെപ്റ്റംബര്‍ 14. ഗര്‍ഭിണിയായിരിക്കേ മനു രക്തസമ്മര്‍ദം കുറഞ്ഞ് ടീപ്പോയില്‍ വീണ് അപകടം. കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ചികില്‍സതേടി. ആറുദിവസത്തിനുശേഷം ആശുപത്രി വിട്ടു. ശരീരത്തില്‍ തുളച്ചുകയറിയ ചില്ലുകളുമായി പിന്നിട്ടത് അതിവേദനയുടെ 12 വര്‍ഷം. ഭര്‍ത്താവ് രാജീവിന്‍റെ  വാക്കുകളില്‍ കുടുംബം അനുഭവിച്ചുതീര്‍ത്ത വേദനയുടെ ആഴം.  മുട്ടിയ വാതിലുകളിലെല്ലാം നിരാശ മാത്രം. പല ഡോക്ടര്‍മാരെ കണ്ടെങ്കിലും കാരണം കണ്ടെത്താനായില്ല. ഈ മാസം എട്ടിന് നടത്തിയ സ്കാനിങ് നിര്‍ണായകമായി. തുടര്‍ന്ന് ലേക്‌ഷോര്‍ ആശുപത്രിയില്‍ ഡോ.കൃഷ്ണകുമാറിന്‍റെ  നേതൃത്വത്തില്‍ ശസ്ത്രക്രിയയില്‍ ഗ്ലാസ് ചില്ലുകള്‍ പുറത്തെടുത്തു. താണ്ടിയ ദുരിതകാലത്തിന് പകരമാകില്ലെങ്കിലും പരാതികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്‍റെ  തീരുമാനം. 

12 Years of Agony: Karunagappally Family's Shocking Medical ordeal:

the harrowing 12-year ordeal of Rajeev and his wife Manu from Karunagappally, whose life was shattered by glass shards embedded in her body after a fall during pregnancy. After years of pain and failed medical attempts, a recent surgery finally removed the glass fragments, and the family now intends to pursue legal action for the injustice they faced.