penis-enlargment

 ലിംഗവലുപ്പം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തി പാളി മരണത്തിന് കീഴടങ്ങി ഇന്‍ഫ്ലുവന്‍സര്‍. നൈജീരിയന്‍ – ബ്രിട്ടീഷ് ഇന്‍ഫ്ലുവന്‍സറായ ഇഗോ ഉപിരിബോ (43) ആണ് ബാങ്കോക്കില്‍ വച്ച് മാര്‍ച്ചില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണമടഞ്ഞത്.  തന്‍റെ ഭാര്യയുമായി തായ്‌ലന്‍ഡ് സന്ദര്‍ശിക്കവെയായിരുന്നു ശസ്ത്രക്രിയ. 

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തിരുമ്മലിനിടെ ഉപിരിബോയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള മറ്റൊരു വലിയ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയിലെത്തിയിട്ടും ഇയാള്‍ക്ക് പ്രതികരിക്കാനായില്ല. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമായി കണ്ടെത്തിയത്. ആശുപത്രിയില്‍ സിടി സ്കാന്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പ് ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ഇപിരിബോയ്ക്ക് ഹൈലുറോണിക് ആസിഡും ലൈഡോകെയ്നും കുത്തിവച്ചിരുന്നു. ഇതാണ് രക്തം കട്ടപിടിക്കാനും മരണത്തിനും കാരണമെന്ന് പിന്നീട് യുകെയില്‍ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിലും കണ്ടെത്തി. 

തന്‍റെ ആഡംഭര ജീവിതം പോസ്റ്റ് ചെയ്താണ് ഇപിരിബോ സമൂഹമാധ്യമങ്ങളില്‍ പ്രശസ്തനാകുന്നത്. മരണത്തിന് പിന്നാലെ ഏഴ് കോടിയോളം വില വരുന്ന സമ്പൂര്‍ണ ശവപ്പെട്ടിയിലാണ് ഉപരിബെയെ അടക്കിയത്. 

ഹൈലുറോണിക് ആസിഡ് ലിംഗവലുപ്പ ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന ഇംപ്ലാന്‍റുകളിലെ ഘടകമാണ്. ഇത് ഇപിരിബോയ്ക്ക് അലര്‍ജി ഉണ്ടാക്കിയേക്കാം എന്നും നിഗമനമുണ്ട്. 

ENGLISH SUMMARY:

Influencer Dies After Botched Penis Enlargement Surgery in Bangkok Cosmetic Surgery Gone Wrong: Influencer Succumbs to Complications Hyaluronic Acid Complications Lead to Influencer's Death After Penis Enlargement Bangkok Medical Tourism: Risks Associated with Penis Enlargement Procedures Malayala Manorama Online News: Reporting on Influencer's Tragic Death After Surgery