kollam

TOPICS COVERED

അനാഥമായി കൊല്ലം ആശ്രാമത്തെ വനിതാ പാർക്ക്. തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിലായതോടെ പാർക്കിനു വേണ്ടി നീക്കിവെച്ച സ്ഥലം കാടുകയറിയ നിലയിൽ. പാർക്കിനു വേണ്ടി കഴിഞ്ഞ ഭരണസമിതി നടത്തിയ നടപടികൾ ക്രമക്കേട് ആണെന്നാരോപിച്ച് പുതിയ കൗൺസിൽ കരാർ പ്രവർത്തനങ്ങൾ നിർത്തിവച്ചു.

 സ്ത്രീകൾക്കും കുട്ടികൾക്കും സമയം ചെലവഴിക്കാൻ പറ്റിയ ഒരിടം എന്നതായിരുന്നു നഗര ഹൃദയത്തിൽ തന്നെ 75 സെന്റ് സ്ഥലം പാർക്കിനായി നീക്കി വെച്ചപ്പോൾ കഴിഞ്ഞ ഭരണസമിതി പറഞ്ഞത്. എന്നാൽ ടെണ്ടർ ഇല്ലാതെ സ്വകാര്യ വ്യക്തിക്ക് സ്ഥലം കൈമാറിയാതെന്നു പുതിയ ഭരണസമിതി കണ്ടെത്തി ഇതോടെ കഴിഞ്ഞ നടപടികൾ പൂർണമായും പുതിയ കൗൺസിൽ നിർത്തിവച്ചു. പുതിയ ടെൻഡർ നടപടികളിലേക്ക് കടക്കും എന്നാണ് ഇപ്പോഴത്തെ ഭരണസമിതി അറിയിച്ചിരിക്കുന്നത്. കോർപ്പറേഷൻ അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും പറയുന്നു. എന്നാൽ നഗര ഹൃദയത്തിലുള്ള ഇത്രയും സ്ഥലം കാടുപിടിച്ചു കിടക്കുന്നതിൽ പ്രതിഷേധവും ഉയരുന്നുണ്ട്

 ആശ്രാമം മൈതാനത്തിന് എതിർവശത്തായുള്ള ഭൂമിയിൽ പാർക്ക് വരുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും വളരെ ഉപയോഗപ്രദം ആയിരിക്കും എന്നാൽ സമയബന്ധിതമായി നടപ്പാക്കാൻ കൊല്ലം കോർപ്പറേഷൻ ആണ് നടപടിയെടുക്കേണ്ടത്.

ENGLISH SUMMARY:

The Woman's Park in Kollam's Ashramam is in a state of neglect, with construction halted midway and the designated land becoming overgrown. Allegations of irregularities in the previous administration's dealings have led to the suspension of ongoing work, with the new council planning to initiate fresh tender processes for the project.