യുദ്ധമുഖങ്ങളില്‍ നിരീക്ഷണത്തിനു അനുയോജ്യമായ മള്‍ട്ടിയൂട്ടിലിറ്റി റൊബോട്ടുമായി കൊല്ലം സ്വദേശി ആദര്‍ശ്. പ്രകൃതി ദുരന്തമുണ്ടാകുന്ന സ്ഥലങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന റോബോട്ടിന് ഇന്ത്യന്‍ കണ്‍ട്രോള്‍ ജനറിലിന്‍റെ പേറ്റന്‍റും ലഭിച്ചു.
രണ്ടു കിലോഗ്രാംവരെ ഭാരമുള്ള ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷി. സമുദ്രഗവേഷണത്തിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും, മനുഷ്യനു കടന്നു ചെല്ലാന്‍ കഴിയാത്ത പ്രകൃതി ദുരന്തങ്ങളുള്ള സ്ഥലങ്ങളില്‍ തെരച്ചിനും ഉപയോഗിക്കാന്‍ കഴിയുന്ന റോബോട്ടിംഗ് സാങ്കേതിക വിദ്യയാണ് ആദര്‍ശിന്‍റേത്. പ്രതിരോധ സാങ്കേതിക വിദ്യയിലെ സംഭാവനകള്‍ക്ക് എ.പി.ജെ. അബ്ദുള്‍കലാം അവാര്‍ഡും ആദര്‍ശിനു ലഭിച്ചു
ദുരന്തങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും ഉപയോഗിക്കും വിധം സെന്‍സര്‍ സംവിധാനം ഉപയോഗിച്ചാണ് റോബോട്ടിന്‍റെ പ്രവര്‍ത്തനം. കരയിലും വെള്ളത്തിലും വായുവിലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന റോബോട്ടിക് സംവിധാനത്തിന്‍റെ ഗവേഷണ ഫലങ്ങള്‍ പ്രതിരോധ സേനയ്ക്കും കൈമാറിയിട്ടുണ്ടെന്ന് ആദര്‍ശ് പറയുന്നു. ജോധ്പൂര്‍ ഐഐടിയില്‍ നിന്നു എഐയില്‍ എം ടെക് നേടിയ ആദര്‍ശ് കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയാണ്. 10 വര്‍ഷക്കാലത്തെ ഗവേഷണത്തിലാണ് റോബോട്ട് സാധ്യമാക്കിയെടുത്തത്.