kulathupuzha-son-keeps-mothers-body

TOPICS COVERED

കൊല്ലം കുളത്തൂപ്പുഴയിൽ മാതാവിന്‍റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തത് മൂന്ന് ദിവസം. കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റ് കോർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്ന് ദിവസം മുറിയിൽ സൂക്ഷിച്ച് പൂജ ചെയ്തത്. കൃഷ്ണ സ്വാമിയുടെ മകൾ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തിറഞ്ഞത്.

ബുധനാഴ്ചയാണ് ചിന്നത്താമ മരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പുറത്തറിയിക്കാതെ മൃതദേഹം വീട്ടിൽ വെച്ച് പൂജ ചെയ്യുകയായിരുന്നു മകന്‍. കൃഷ്ണ സ്വാമിയും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

ENGLISH SUMMARY:

A man in Kulathupuzha, Kollam, kept his mother's dead body inside their house for three days and performed rituals. The deceased has been identified as Chinnathamma, who lived at the RPL Estate quarters in Kulathupuzha, while her son, Krishnaswamy, carried out the rituals with her body in the room. The incident came to light when Krishnaswamy's daughter arrived at the house. Chinnathamma passed away on Wednesday, but her son kept the death a secret and kept the body at home for worship; the mother and son were the only occupants living in the house.