accident

TOPICS COVERED

ദേശീയപാതനിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ ഗതാഗതം വഴി തിരിച്ചുവിട്ട കൊല്ലം പാല്‍ക്കുളങ്ങര സ്ഥിരം അപകടമേഖല. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ 14 കാരന് ദാരുണാന്ത്യം സംഭവിച്ച ഇവിടെ  ദിവസേന അപകടത്തില്‍പെടുന്നത്  15ലേറെ വാഹനങ്ങള്‍. <അനിശ്ചിതമായ നീളുന്ന ദേശീയപാത നിര്‍മാണത്തിലും ഗതാഗത പരിഷ്കാരങ്ങളിലും ഭരണനേതൃത്വത്തിന്‍റെ ഇടപെടലുണ്ടാവുന്നില്ലെന്നതും ആക്ഷേപമാണ്.

കല്ലുംതാഴത്തെ ദേശീയാപാത നിര്‍മാണം പൂര്‍ത്തിയാകുന്നതിനുവേണ്ട ഒരു മാസത്തേക്ക് ഏര്‍പ്പെടുത്തിയാതാണ്  മാര്‍ച്ചുമുതലുള്ള ഗതാഗത പരിഷ്കാരം.   ഒരു മാസമെന്നതു ഒരു വര്‍ഷം കൊണ്ട് പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വിധത്തിലാണ് കാരയങ്ങള്‍ മുന്നോട്ടു പോകുന്നത്. ഇടുങ്ങിയ വഴിയിലൂടെയാണ് ദേശീയപാതയിലൂടെ കടന്നു പൊയ വാഹനങ്ങള്‍ മുഴുവനും കടന്നുപോകുന്നത്. ഇതോടെ അപകടങ്ങള്‍ പതിവായി . 15 ലേറെ അപകടങ്ങള്‍ സംഭവിക്കുന്ന ഇവിടെ ഏറ്റവും കൂടുതല്‍ അപകടത്തില്‍ പെടുന്നത് ഇരുചക്രവാഹനങ്ങള്‍.

ഒരു അപകടം പറ്റിയാല്‍  അംബുലന്‍സ് പോലും സമയത്തിനു എത്താന്‍ കഴിയാത്ത ഇടുങ്ങിയതാണ് അപകടം നടക്കുമ്പോള്‍ ഓടിയെത്തുന്ന അധികാരികള്‍ പിന്നീട് പറഞ്ഞതെല്ലാം അപ്പാടെ മറക്കും.

ENGLISH SUMMARY:

Kollam Palakkunnu accident zone is a persistent danger due to ongoing National Highway construction and traffic diversions. Daily, over 15 vehicles are involved in accidents in this area, which tragically claimed the life of a 14-year-old boy recently.