panchayat

TOPICS COVERED

കൊല്ലം അഞ്ചലില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച സ്ത്രീകളുടെ വിശ്രമ കേന്ദ്രം ഇതുവരെയും തുറന്നു നല്‍കിയില്ല. ബസ്സ്റ്റാന്‍റില്‍ നിര്‍മിച്ച കേന്ദ്രം എന്തുകൊണ്ടു തുറന്നു നല്‍കുന്നില്ലെന്നതിനു ഉത്തരമില്ലാതെ പഞ്ചായത്ത്. അഞ്ചു വര്‍ഷം മുന്‍പാണ് വിശ്രമ കേന്ദ്രം പണികഴിപ്പിച്ചത്.

ദിനം പ്രതി നൂറു കണക്കിനു വനിതകളാണ് അഞ്ചല്‍ ബസ് സ്റ്റാന്‍റില്‍ വിവിധ സ്ഥലങ്ങളിലേക്ക് പോകാനായി ബസ്സ്റ്റാന്‍ഡില്‍ എത്തുന്നത്. ഇവര്‍ക്ക് വിശ്രമ കേന്ദ്രം വേണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. നിരന്തര ആവശ്യത്തിനൊടുവിലാണ് വിശ്രമ കേന്ദ്രം പണിയാനുള്ള പണം ഭരണ സമിതി അനുവദിച്ചത്. 12 ലക്ഷം രൂപ ചിലവാക്കി വിശ്രമ കേന്ദ്രം പണിതു. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും വിശ്രമ കേന്ദ്രം ഇതുവരെയും തുറന്നു നല്‍കിയിട്ടില്ല. എന്തുകൊണ്ടെന്ന ചോദ്യത്തിനു പഞ്ചായത്തിനും ഉത്തരമില്ല. 

ഇതിനൊപ്പമുള്ള ശുചിമുറിയും മിക്കവാറും അടഞ്ഞു തന്നെ കിടപ്പാണ്. വിശ്രമ കേന്ദ്രത്തിന്‍റെ നിര്‍മാണത്തിലും അഴിമതിയുണ്ടെന്ന ആരോപണവും അന്നേ ശക്തമാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇതു പുറത്തു വരികയുള്ളു എന്നാണ് നാട്ടുകാരുടെ പക്ഷം.

ENGLISH SUMMARY:

The Anchal women's rest center remains closed despite being built years ago, leaving hundreds of daily commuters without a much-needed facility. The Panchayath has yet to provide a clear explanation for the delay, fueling public suspicion of corruption.