kollam

TOPICS COVERED

കൊല്ലം ഓച്ചിറ സുനാമി കോളനിയില്‍ വീട് വെച്ച് നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പണം വാങ്ങി ചാരിറ്റബിള്‍ സംഘടന മുങ്ങിയതായി പരാതി. 17 കുടുംബങ്ങളില്‍ നിന്നു 30000 രൂപ വീതമാണ് അഭയ ചാരിറ്റബിള്‍ സംഘടന വാങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളടക്കമുള്ളവരില്‍ നിന്നു വാങ്ങിയ പണവും , വാഗ്ദാനം ചെയത വീടും നല്‍കുന്നില്ലെന്നു കാട്ടി പൊലീസിലും പരാതി നല്‍കി.

ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിയുന്നവരുടെ മുന്നിലേക്കാണ് വീടെന്ന വാഗ്ദാനവുമായി അഭയ ചാരിറ്റബിള്‍ സംഘടന സമീപിച്ചത്. റജിസട്രേഷന്‍ ഫീസായി 30000 രൂപ നല്‍കണമെന്നാവശ്യപ്പെട്ടു. വാഗ്ദാനം വിശ്വസിച്ച് പണയം വെച്ചും , കടം വാങ്ങിയും പണം അടച്ചു. ആഴ്ചയും മാസങ്ങളും പിന്നിട്ടിട്ടും അനക്കമില്ലാതെയായപ്പോഴാണ് ഓഫിസില്‍ എല്ലാവരും കൂടി എത്തി. എന്നാല്‍ പല പല ഒഴിവുകഴിവുകള്‍ പറഞ്ഞു ഒഴിഞ്ഞു. 

ഒടുവില്‍ ഇപ്പോള്‍ പൊലീസിനെ സമീപിച്ചിട്ടും ഇടപെടലുണ്ടാകുന്നില്ലെന്ന പരാതിയുണ്ട് നാട്ടുകാര്‍ക്ക് .ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നാണ് നാട്ടുകാരുടെ പരാതി.

ENGLISH SUMMARY:

Abhaya Charitable Organization has been accused of taking money from 17 families in Ochira Tsunami Colony, promising to build houses, but failing to deliver. The organization allegedly collected ₹30,000 from each family, including those working under the employment guarantee scheme, leading to complaints to the police.