kollam-bridge

TOPICS COVERED

അപകടാവസ്ഥയില്‍ പുനലൂര്‍ തൂക്കുപാലം. പലകകള്‍ പൂര്‍ണായും നശിച്ചു.മാറ്റി സ്ഥാപിക്കണമെന്നാവശ്യത്തിനു മുന്നില്‍ പ്രതികരിക്കാതെ നഗരസഭയും സര്‍ക്കാരും

പുനലൂരിന്‍റെ മുഖചാര്‍ത്താണ് ഈ തൂക്കുപാലം. കാലമെത്ര കഴിഞ്ഞാലും ശോഭയോടെ നില്‍ക്കുന്ന ഈ തൂക്കുപാലം കാണാന്‍ വേണ്ടി മാത്രം എത്രയോ പേര്‍ ഇപ്പോഴും ഇവിടെ വരുന്നുണ്ട്. 2001 ല്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത സംരക്ഷിത സ്മാരകമായ തൂക്കു പാലത്തിന്‍റെ ഒന്നാം ഘട്ട പുനര്‍നിര്‍മാണം വിജിലന്‍സ് അന്വേഷണത്തില്‍ കലാശിച്ചു. പിന്നീട് ഏറെ കടമ്പകള്‍ കടന്നാണ് നിര്‍മാണം പൂര്‍ത്തീകരിച്ച് തുറന്നു നല്‍കിയത്. ആറു വര്‍ഷം മുന്‍പ് പലകകള്‍ വീണ്ടും മാറ്റി സ്ഥാപിച്ചെങ്കിലും ഇപ്പോള്‍ ജീര്‍ണാ വസ്ഥയിലാണ്. ഇത് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഇതുവരെ ഉത്തരവാദപ്പെട്ടവര്‍ ചെവിക്കൊണ്ടിട്ടില്ല

​തിങ്കള്‍ ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 9 മുതല്‍ 7 വരെയാണ് സന്ദര്‍ശന സമയം. ഇതര സംസ്ഥാനങ്ങളില്‍ നിന്നു പോലും നിരവധി ആള്‍ക്കാരാണ് പാലം കാണാന്‍ ഇപ്പോഴും എത്തുന്നത്. അവധി ദിവസങ്ങളില്‍ ഇപ്പോഴും പാലം കാണാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ENGLISH SUMMARY:

Punalur Hanging Bridge is in a dilapidated state, with its wooden planks severely damaged. Despite repeated requests, the municipality and the government have not responded to the urgent need for replacement and repairs, posing a safety risk to visitors.