kollam-road

TOPICS COVERED

അശാസ്ത്രീയ നിർമ്മാണം നടത്തി ദേശീയപാത അതോറിറ്റി വിളിച്ചുവരുത്തിയ അപകടമാണ്  കൊട്ടിയം മൈലക്കാട്ടിൽ ഇന്നലെ ഉണ്ടായതെന്ന് നാട്ടുകാർ. റോഡിന് കുറുകെ ഒഴുകിയിരുന്ന തോട് മണ്ണിട്ട് നികത്തി നിർമ്മാണം നടത്തി. അപകടകാരണങ്ങൾ ചർച്ച ചെയ്യാൻ കൊല്ലം കലക്ടറേറ്റില്‍ ഇന്ന് യോഗം ചേരും.

തുടക്കം മുതൽ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഇവിടത്തെ ദേശീയപാത നിർമ്മാണം നടന്നത്. നാട്ടുകാർ പലവട്ടം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇരുവശവും വയലായിരുന്ന സ്ഥലത്തെ പുറകെ ഒഴുകിയിരുന്ന തോട് അപ്പാടെ നികത്തിയാണ് നിർമ്മാണ പ്രവർത്തനം. ഇപ്പോഴുള്ള നിർമ്മാണത്തിനെതിരെ നാട്ടുകാർക്കു പറയാൻ ഉള്ളത് നൂറു പരാതികൾ. അതിനിടെ അപകടകാരണങ്ങൾ ചർച്ച ചെയ്യാൻ ജനപ്രതിനിധികൾ, ദേശീയപാത അതോറിറ്റി പ്രതനിധികൾ എന്നിവരുടെ യോഗം രാവിലെ കൊല്ലം കളക്ടറേറ്റിൽ ചേരും.

ENGLISH SUMMARY:

Kollam accident raises concerns about unscientific road construction by the National Highway Authority. A meeting will be held at the Kollam Collectorate to discuss the causes of the accident.