nandhuja-mrg

TOPICS COVERED

കൊല്ലം ടൗണ്‍ഹാളില്‍ ശുഭ മുഹൂര്‍ത്തത്തില്‍ നന്ദുജയ്ക്ക് മിന്നുകെട്ട്. മുതിര്‍ന്നവരുടെ സ്ഥാനത്തുണ്ടായിരുന്നത് മേയറും മുകേഷ് എം.എല്‍.എയും. മഹിളാ മന്ദിരത്തിലെ അന്തേവാസിയായ നന്ദുജയെ മിന്നുകെട്ടിയത് കല്ലുംതാഴം സ്വദേശി സജിത്താണ്

നിറയെ ആള്‍ക്കാരുടെ സാന്നിധ്യത്തില്‍ ആഘോഷപൂര്‍വമായിരുന്നു നന്ദുജയെ സജിത്ത് മിന്നുകെട്ടിയത്.  മാതാപിതാക്കളുടെ സ്ഥാനത്ത് കൊല്ലം മേയര്‍ ഹണി ബഞ്ചമിനും എം.എല്‍.എ എം.മുകേഷും. ഇരുവരും ചേര്‍ന്ന് നന്ദൂജയെ വിവാഹ വേദിയിലേക്ക് കൈപിടിച്ചു കയറ്റി. ടൗണ്‍ഹാള്‍ നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി യാണ് സജിത്ത് നന്ദൂജയെ ജീവിതസഖിയാക്കിയത്. 

പിതാവ് മരണപ്പെടുകയും മാതാവിന്‍റെ അനാരോഗ്യവും സഹായിക്കാന്‍ ബന്ധുക്കളും തയ്യാറാകാത്തതോടെ നന്ദുജയും സഹോദരിയും വളര്‍ന്നതും പഠിച്ചതുമെല്ലാം കരീക്കോട് ഗവണ്‍മെന്‍റ് മഹിളാ മന്ദിരത്തിലായിരുന്നു. മെക്കാനിക്കാണ് കല്ലുംതാഴം സ്വദേശിയായ സജിത്ത്.

ENGLISH SUMMARY:

Kerala Marriage news focuses on the wedding of Nanduja and Sajith. The wedding took place at Kollam Townhall, with Mayor Honey Benjamin and MLA Mukesh acting as guardians.