meenvala-factory

TOPICS COVERED

മീൻ വള ഫാക്ടറിയിലെ ദുർഗന്ധം സഹിക്കാൻ വയ്യാതെ കൊല്ലം അഷ്ടമുടി കായലിലെ തീരത്ത് താമസിക്കുന്നവർ. ഒന്‍പത് തുരുത്തുകളിലെ ആളുകളാണ് മൂക്കുപൊത്തി ജീവിതം തള്ളിനീക്കുന്നത്. 

ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല, എന്തിനേറെ പറയുന്നു ദുർഗന്ധം കാരണം സ്വസ്ഥമായി ഒന്നുറങ്ങാൻ  കഴിയാത്തവരാണ് തീരത്ത് താമസിക്കുന്നവർ.കൊല്ലം കോർപ്പറേഷൻ മു ന്നാംവാർഡിലെ ഫാത്തിമാതുരുത്ത് കണക്കൻതുരുത്ത് പുത്തൻതുരുത്ത് അരുളപ്പൻ തുരുത്ത് സെയ്ന്റ് ജോർജ് ഐലന്റ്റ് ഉൾപ്പെടെ 9തുരുത്തുകളിലെ ജീവിതങ്ങളാണ് ദുർഗന്ധം മൂലം വഴിമുട്ടി നിൽക്കുന്നത്.

തെക്കുംഭാഗം പഞ്ചായത്തിലെ മീൻവളനിർമാണ ഫാക്ടറിയിലെ ദുർഗന്ധമാണിതിന് കാരണം.മീൻ പുഴുങ്ങാൻ തുടങ്ങിയാൽപ്പിന്നെ ഇവിടെനിൽക്കാനാകില്ല. കുട്ടികൾ ഛർദിച്ച് അവശരാകുന്നതും സ്ഥിരം കാഴ്ച. കുരിപ്പുഴ, നീണ്ടകര ഭാഗങ്ങളിലും ഈ ദുർഗന്ധം എത്തും. കുട്ടികളുടെ യൂണിഫോം ഇവിടെ കഴുകി ഉണക്കാൻ ഇടും അതിൽ ഈ ദുർഗന്ധം പടരുമെന്നും നാട്ടുകാർ പരാതിയായി പറയുന്നു.

ENGLISH SUMMARY:

Fish factory odor is causing severe distress to residents living near Ashtamudi Lake in Kollam. The unbearable smell emanating from the fish processing plant is disrupting their daily lives and causing health issues.