കൊല്ലം പുനലൂര്‍ നഗരസഭയുടെ വാതക ശ്മശാനം ശമനതീരം അടഞ്ഞു തന്നെ. ലക്ഷങ്ങള്‍ മുടക്കി നിര്‍മിക്കുകയും നവീകരിക്കുകയും ചെയ്ത ശ്മശാനമാണ് ഒരു വര്‍ഷമായി അടഞ്ഞുകിടക്കുന്നത്. വിജിലന്‍സ് കേസ് നിലനില്‍ക്കുന്നതിനിലാണ് നവീകരണ പ്രവൃത്തി നടത്താന്‍ കഴിയാത്തതെന്നാണ് നഗരസഭയുടെ വിശദീകരണം.
2018 ല്‍ ഒരു കോടി രൂപ മുടക്കിയാണ് അത്യാധുനീക സജ്ജീകരണങ്ങളോടെ ശ്മശാനം നവീകരിച്ചത്. പിന്നീട് ഇത് സ്ഥിരമായി പ്രവര്‍ത്തിച്ചിട്ടേയില്ല. ഒന്നര വര്‍ഷം മുന്‍പ് നവീകരണത്തിനായി ഒന്‍പതു ലക്ഷം കൂടി ചെലവഴിച്ചു. എന്നിട്ടും പണിതീര്‍ന്നില്ലെന്നാണ് നഗരസഭ പറയുന്നത്. പണിതിട്ടും പണിതിട്ടും തീരാത്തതെന്തെന്നുള്ള ചോദ്യത്തിനു മറുപടിയില്ല. വാതകം ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുന്ന ശ്മശാനത്തിന്‍റെ തകിടുകളും മറ്റും ദ്രവിച്ചതിനെ തുടര്‍ന്നുള്ള തകരാറുകളെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
എന്നാല്‍ യുഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ വേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നില്ലെന്നാണ് ഭരണപക്ഷ ആരോപണം