ക്രിസ്മസിന്‍റെ വരവറിയിച്ച് സ്റ്റാര്‍ വിപണി സജീവമായി. കൊല്ലത്താണ് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ക്രിസ്മസ് സ്റ്റാറുകള്‍ നിര്‍മ്മിക്കുന്നത്. അഞ്ചു മുതല്‍ 7 ലക്ഷം വരെ സ്റ്റാറുകള്‍ ഇതുവരെ വില്‍പന നടത്തി കഴിഞ്ഞു.
ക്രിസ്മസ് കളറാകണമെങ്കില്‍ സ്റ്റാര്‍ അനിവാര്യം. പല നിറത്തിലും രൂപത്തിലുമാണ് സ്റ്റാറുകള്‍ അണിഞ്ഞൊരുങ്ങുന്നത്. എല്‍ഇഡി ലൈറ്റുകളും പല വര്‍ണത്തിലാണ്. ഒരോ സമയം പല വര്‍ണത്തില്‍ കത്തുന്നവയുമുണ്ട്. ഓഗസ്റ്റ് മുതലേ വിപണി ഉണര്‍ന്നു കഴിഞ്ഞു
സംസ്ഥാനത്തിനകത്തും പുറത്തുമായി ആറര ലക്ഷം വരെ സ്റ്റാറുകള്‍ ഇതിനോടകം വിറ്റു കഴിഞ്ഞു ക്രിസ്മസിനു മാത്രമല്ല , മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസിനും സ്പെഷ്യല്‍ സ്റ്റാര്‍ ഇവിടെ നിര്‍മിച്ചിരുന്നു