kunnathoor

TOPICS COVERED

കൊല്ലം കുന്നത്തൂരില്‍ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം സിപിഎമ്മിനെതിരെ രംഗത്ത്. നിലവിലെ ഭരണസമിതിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് വല്‍സല കുമാരിയടക്കമുള്ളവരാണ് പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഇവരെ പാര്‍ട്ടിയില്‍ നിന്നും സിപിഎം പുറത്താക്കി.

നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ കെ. വല്‍സലകുമാരിയടക്കമുള്ളവരാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് സിപിഎമ്മിനെതിരെ തിരിഞ്ഞത്. എസ്.എഫ്.ഐ ഭാരവാഹിയായിരുന്ന ആദര്‍ശ് യശോധരനെ വെട്ടി സീറ്റ് നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനു നല്‍കിയതോടെയാണ് വല്‍സലകുമാരിയടക്കമുള്ളവര്‍ റിബലായത്. 

എസ്.എഫ്.ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയായിരുന്ന ആദര്‍ശ് റിബല്‍ സ്ഥാനാര്‍ഥിയായി രംഗത്തെത്തുകയും ചെയ്തു. നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റിനെ സിപിഎം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ENGLISH SUMMARY:

Kollam politics see upheaval as the Panchayat President and others revolt against the CPM. This internal conflict stems from candidate selection disagreements, leading to expulsions and a rebel candidate in Kunnathur.