പാലക്കാട്ടെ സിപിഎം വിമത കണ്‍വെന്‍ഷനില്‍ പി.കെ. ശശി പങ്കെടുക്കും. പി.കെ.ശശിയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക. നിലവിലെ 5 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വിമര്‍ക്കൊപ്പം ചേരും. സിപിഎമ്മിലെ അസംതൃപ്തര്‍ അസംതൃപ്തര്‍ പങ്കെടുക്കുെമന്ന് വിമതനേതാവ് സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. ശശിക്കെതിരായുള്ളത് കള്ളപ്പരാതികളെന്നും സതീഷ് പറഞ്ഞു.
പയ്യന്നൂര്‍ മണ്ഡലത്തിലും സിപിഎമ്മിന് വിമത ഭീഷണി. സിപിഎമ്മിന്‍റെ എ ക്ലാസ് മണ്ഡലത്തില്‍ പാര്‍ട്ടി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനോ മുന്‍ ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖോ മല്‍സരത്തിനിറങ്ങിയേക്കും. കുഞ്ഞികൃഷ്ണന്‍ ഇല്ലെങ്കില്‍ ഉറപ്പായും മല്‍സരിക്കാനാണ് വൈശാഖിന്‍റെ നീക്കം. ടി.ഐ മധുസൂദനന്‍ എംഎല്‍എ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെയാണ് വിമത നീക്കം. കാര ഡിവിഷനില്‍ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് വൈശാഖ് ജയിച്ചിരുന്നു.
അതിനിടെ വിഎസിന്റെ പി.എയായിരുന്ന എ. സുരേഷ് പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. എ. സുരേഷിന്റെ മാറ്റം ജനങ്ങള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തങ്ങള്‍ പറഞ്ഞു. മലമ്പുഴയുമായി സുരേഷിന് പൊക്കിൾകൊടി ബന്ധമെന്നും പാണക്കാട് തങ്ങൾ വ്യക്തമാക്കി. മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ യുഡിഎഫ് തീരുമാനമെടുക്കുമെന്നും അനുഗ്രഹം തേടിയാണ് പാണക്കാട് എത്തിയതെന്നും സുരേഷ് പറഞ്ഞു.