hormus-ship

ഹോർമുസ് കടലിടുക്ക് അടച്ചതോടെ 37 ഇന്ത്യന്‍ കപ്പലുകളും ആയിരത്തിലേറെ നാവികരും ഗള്‍ഫ് കടലില്‍ കുടുങ്ങി. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ വിദേശ കപ്പലുകളിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതോടെ ഇവരെല്ലാം ആശങ്കയിലാണ്.

ഇന്ത്യൻ തുറമുഖങ്ങളിലേക്ക് അസംസ്‌കൃത എണ്ണയും എൽഎൻജിയുമായി വരികയായിരുന്ന കപ്പലുകളാണ് ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയവയില്‍ അധികവും. ഗൾഫ് രാജ്യങ്ങളിൽനിന്ന് പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരാനുള്ള യാത്രയിലായിരുന്നു ചില കപ്പലുകള്‍. 37 കപ്പലുകളിലായി 1109 നാവികരുണ്ട്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, കപ്പൽ കമ്പനികള്‍ എന്നിവരുമായി ഇവര്‍  നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും  തുടര്‍നീക്കത്തെക്കുറിച്ച് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അധികൃതർ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാനും, ,ഇന്ത്യൻ നാവികർക്കും അവരുടെ കുടുംബങ്ങൾക്കും സഹായം എത്തിക്കാനുമായി ഷിപ്പിങ് മന്ത്രാലയം ഒരു പ്രത്യേക ദ്രുതകർമ സേനയ്ക്ക് രൂപം നൽകി.ഹെൽപ്‌ലൈൻ നമ്പരുകൾ  നാവികരുടെ കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍റെ ആക്രമണമുണ്ടാകുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

Hormuz Strait Closure: Indian Sailors Stranded in Gulf:

Indian sailors in the Gulf are in distress after the closure of the Hormuz Strait, which has stranded 37 Indian ships and over a thousand sailors. The situation is compounded by the deaths of three Indian sailors on foreign vessels due to regional conflict, causing significant concern among those affected