വാനരൻമാർക്ക് പതിവ് തെറ്റാതെ ഉത്രാടനാളിൽ സദ്യ വിളമ്പി കൊല്ലം ശാസ്ത്താംകോട്ട ശ്രീധർമശാസ്ത ക്ഷേത്രം ജീവനക്കാർ. ക്ഷേത്രത്തിന്റെ പടിക്കെട്ടിന് താഴെ ഇലയിട്ട് നാലൂകൂട്ടം വിഭവങ്ങൾ വിളമ്പി ക്ഷേത്ര ജീവനക്കാർ ഒരു പ്രത്യേക ശബ്ദത്തിൽ നീട്ടിവിളിച്ചതോടെ വാനരക്കൂട്ടം ഓടിയെത്തി.
സദ്യ ഉണ്ണുന്നതിലെ അച്ചടക്കമൊന്നും വാനരന്മാർക്ക് ഇല്ലെങ്കിലും ഓണാഘോഷം ഇവരുടേതും കൂടിയാണ്. വാനരഭോജനശാലയിൽ തൂശനിലയിൽ പച്ചടിയും കിച്ചടിയും തോരനും, അവിയലും വിളമ്പി തുടങ്ങുമ്പോൾ തന്നെ വാനരന്മാർ ഓടിച്ചാടി എത്തി.
വാനരക്കൂട്ടത്തിലെ കാരണവൻമാർ ആദ്യമെത്തി ഇലയ്ക്കു മുൻപിലിരുന്നു. പിന്നാലെ മറ്റുള്ളവരും എത്തി.ശാസ്താംകോട്ട ശ്രീധർമശാസ്താക്ഷേത്രത്തിൽ കഴിഞ്ഞ നാൽപതു വർഷമായി വാനരന്മാർക്ക് ഉത്രാടത്തിനും തിരുവോണത്തിനും സദ്യ നൽകാറുണ്ട്.
തൂശനിലയില്‍ ശാസ്താവിന്റെ ഇഷ്ട തോഴര്‍ക്ക് സദ്യ വിളമ്പാനും വാനരസദ്യ കാണാനും നൂറുകണക്കിന് പേരാണ് ക്ഷേത്രത്തിൽ എത്തുന്നത്. തൂശനിലയില്‍ ശാസ്താവിന്റെ ഇഷ്ട തോഴര്‍ക്ക് സദ്യ വിളമ്പാനും വാനരസദ്യ കാണാനും നൂറുകണക്കിന് പേരാണ് ക്ഷേത്രത്തിൽ എത്തുന്നത്.