കൊല്ലം കോര്‍പറേഷന്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ആംബുലന്‍സ് തുരുമ്പെടുത്ത് നശിക്കുന്നു. ചവിട്ടുപടിക്ക് ഉയരക്കൂടുതലെന്നു കാട്ടി റജിസ്ട്രേഷന്‍ പോലും ചെയ്യാതെയാണ് ആംബുലന്‍സ് നശിക്കാന്‍ വിട്ടത്. ഇന്നു ആംബുലന്‍സ് സാമൂഹ്യവിരുദ്ധരുടെ താവളമാണ്.
ആംബുലന്‍സ് വാങ്ങിയത് 2017 ല്‍. കരാര്‍ പ്രകാരമുള്ള പണവും നല്‍കി. എന്നാല്‍ പിന്നീട് ഉപയോഗിച്ചില്ല. ആംബുലന്‍സിനു അകത്തേക്കു കയറാനുള്ള ചവിട്ടുപടിയ്ക്ക് ഉയരം കൂടിയെന്നാണ് കാരണം നിരത്തിയത്. പിന്നീട് ആളൊഴിഞ്ഞ പുരയിടത്തിലേക്ക് മാറ്റിയിട്ടു. സ്വകാര്യ വ്യക്തി പരാതിപ്പെട്ടതോടെ അവിടന്നു എടുത്ത് ഇവിടെ കൊണ്ടിട്ടു. ആ കിടപ്പ് ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ആറു കഴിഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലം കോര്‍പറേഷനിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി ആംബുലന്‍സിനെ ഉയര്‍ത്താനൊരുങ്ങുകയാണ് പ്രതിപക്ഷം. എന്തുകൊണ്ടു ആംബുലന്‍സ് ഉപയോഗിക്കുന്നില്ലെന്നു പറയാന്‍പോലും ഭരണപക്ഷത്തുള്ളവര്‍ തയ്യാറാകുന്നില്ല. ഭരണപക്ഷ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം റീത്ത് വെച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു