സംസ്ഥാനത്തെ എല്ലാ ജില്ലയ്ക്കും ഒരു ആംബുലൻസ് എന്ന ലക്ഷ്യത്തോടെ കേരളവിഷൻ നടപ്പാക്കുന്ന സാമൂഹ്യസേവന പദ്ധതിയുടെ ഭാഗമായി ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിക്ക് പുതിയ ആംബുലൻസ് കൈമാറി. എൻ.എച്ച്.അൻവർ ട്രസ്റ്റുമായി ചേർന്നാണ് ആംബുലൻസ് നൽകിയത്. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ ദേവികുളം എം.എൽ.എ എ.രാജ താക്കോൽ ദാനം നടത്തി. കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അധ്യക്ഷത വഹിച്ചു. എൻ.എച്ച്.അൻവർ ട്രസ്റ്റ് ചെയർമാൻ അബൂബക്കർ സിദ്ധിഖ് സ്വാഗതം ആശംസിച്ചു. അടുത്ത മാസം വയനാട് കൽപ്പറ്റ ജനറൽ ആശുപത്രിക്ക് ആംബുലൻസ് കൈമാറുമെന്ന് കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ അറിയിച്ചു.