ഇടുക്കി അടിമാലി മച്ചിപ്ലാവിൽ ഭവനരഹിതർക്ക് സർക്കാർ നൽകിയ ലൈഫ് മിഷൻ ഫ്ലാറ്റിലെ കുടുംബങ്ങൾ ദുരിതത്തിൽ. ശുചിമുറി മാലിന്യങ്ങൾ പുറത്തേക്ക് ഒഴുകി കെട്ടിക്കിടക്കുന്നത് മൂലം 125 കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. 25 കോടി രൂപ ചെലവിൽ നിർമ്മിച്ച ഫ്ലാറ്റിലെ ദുരിതം പരിഹരിക്കുമെന്ന അധികൃതരുടെ ഉറപ്പ് വർഷങ്ങൾ പിന്നിട്ടിട്ടും പാലിച്ചിട്ടില്ല. Also Read: ലൈഫ് മിഷൻ ഫ്ലാറ്റ് കാടുകയറുന്നു; പണി നിലച്ചിട്ട് ഒരു വർഷം; അഴിമതി ആരോപണം
എറണാകുളം മുണ്ടന്‍വേലിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണത്തിലും വന്‍ അപാകത സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിജലിന്‍സ് അന്വേഷണത്തിന് ഉത്തരവിറങ്ങിയിരുന്നു. 70 ദിവസത്തോളം നീണ്ട സമരമാണ് ഫ്ലാറ്റിലെ അന്തേവാസികള്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നടത്തിയത്. അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് ഉത്തരവിട്ടത്.
ലൈഫ് മിഷന്‍ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വേണ്ടി അശാസ്ത്രീയമായ രീതിയില്‍ നിര്‍മാണം നടത്തിയതോടെ ഫ്ലാറ്റിലെ ശുചിമുറികള്‍ ചോര്‍ന്നൊലിക്കുകയും ബലക്ഷയം സംഭവിക്കുകയുമായിരുന്നു. 82 അപാര്‍ട്മെന്‍റുകളാണ് ഇവിടെ നിര്‍മിച്ചത്. പ്രശ്നങ്ങള്‍ പരിഹരിച്ച് ഇത് വാസയോഗ്യമാക്കണമെങ്കില്‍ 23 കോടി രൂപ വരെ ചെലവാകുമെന്നാണ് മദ്രാസ് ഐഐടി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
പ്രീ എന്‍ജിനിയേഡ് ബില്‍ഡിങില്‍ മുന്‍പരിചയമില്ലാത്ത കമ്പനിക്ക് മതിയായ പരിശോധനകള്‍ നടത്താതെ ജിസിഡിഎ കരാര്‍ നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചെലവ് ചുരുക്കി വേഗത്തില്‍, ആധുനിക രീതിയില്‍ പണി പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷനില്‍ നിന്നും സമ്മര്‍ദവുമുണ്ടായെന്നും കണ്ടെത്തിയിരുന്നു.