കൊല്ലം നഗരത്തിലെ മരത്തടിയില്‍ വെള്ളം കിട്ടാതായിട്ട് 25 ദിവസം. ഇന്ന്, നാളെയെന്നുള്ള ജല അതോറിറ്റിയുടെ വാഗ്ദാനം പാലിക്കാത്തതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. അഞ്ചു ദിവസത്തിനകം പൂര്‍ണ ജലവിതരണം നടപ്പാക്കുമെന്നാണ് ഒടുവില്‍ കലക്ടറുടെ ഉറപ്പ്.
നഗരത്തിലാണ് താമസമെന്നു പറഞ്ഞിട്ട് കാര്യമില്ല, കുടിക്കാനൊരു തുള്ളി വെള്ളം കിട്ടാത്തവരാണ് മരത്തടിക്കാര്‍. ദാഹജലത്തിനായി കാണാത്ത അധികാരികളില്ല. ജല അതോറിറ്റിയില്‍ വിളിക്കുമ്പോള്‍ ഇപ്പോള്‍ ശരിയാക്കാം എന്നാണ് മറുപടി. മടുത്ത ജനം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
നഗരത്തിലെ തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലയാണ് മരത്തടി. നാട്ടുകാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി കൊല്ലം കലക്ടറുടെ അടുത്തെത്തി. അഞ്ചു ദിവസത്തിനകം പൂര്‍ണ ജലവിതരണം നടപ്പാക്കുമെന്നാണ് കലക്ടറുടെ വാക്ക്. കലക്ടറും വാഗ്ദാനം പാലിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധ പരിപാടിയ്ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍