നിര്‍മാണം പൂര്‍ത്തിയായിട്ട് മൂന്നു പതിറ്റാണ്ട്; പ്രയോജനമില്ലാതെ കല്ലട ജലസേചന പദ്ധതി

നിര്‍മാണം പൂര്‍ത്തിയായി മൂന്നു പതിറ്റാണ്ടു പിന്നിട്ടിട്ടും കല്ലട ജലസേചനപദ്ധതി നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്നില്ല. കൊല്ലം കൊട്ടാരക്കര മേഖലയിലെ ചില പ്രദേശങ്ങളിലാണ് കനാലിലൂടെ വെളളം എത്താത്തത്. 

കൊട്ടാരക്കര നഗരസഭ, മൈലം, കുളക്കട പഞ്ചായത്തുകളിലൂടെയും കടന്നുപോകുന്ന കെെഎപി കനാല്‍ ആണ് ഉപയോഗശൂന്യമായത്. പതിമൂന്നു കിലോമീറ്റർ വരുന്ന പൂവറ്റൂർ വിതരണശൃംഖലയില്‍, കൊട്ടാരക്കര കാടാംകുളം വരെയുള്ള മൂന്നു കിലോമീറ്റർ ദൂരത്തില്‍ മാത്രമെ വെളളമെത്തുന്നുളളു. കനാലിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ കാടുമൂടി കിടക്കുകയാണ്. ചെന്തറ ഭാഗത്തെ അക്വഡേറ്റ് നിർമാണത്തിലെ അശാസ്ത്രീയതയാണ് വെളളം ഒഴുകാന്‍ തടസമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

അക്വഡേറ്റിന്റെ ചോര്‍ച്ച പരിഹരിച്ചാല്‍ പത്തു കിലോമീറ്റർ ദൂരത്തിലേക്ക് വെളളം ഒഴുകിയെത്തും. ഇതിനായി അറുപതു ലക്ഷം രൂപയുടെ രൂപരേഖ തയാറാക്കിയെന്ന് കെെഎപി ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും നടപടികള്‍ വൈകുന്നു. കനാല്‍പണി പൂര്‍ത്തിയാക്കായാല്‍ മാത്രമേ അടുത്ത വേനലിന് മുന്‍പ് വെളളം എത്തുകയുളളു