‘എനിക്ക് മൂന്നേകാൽ ലക്ഷത്തോളം വോട്ട് കിട്ടാം..!’; കണക്ക് പറഞ്ഞ് കൃഷ്ണകുമാര്‍

സംസ്ഥാനത്ത് പോളിങ് അവസാനിച്ചതിന് പിന്നാലെ വോട്ടു കണക്കുകള്‍ കൂട്ടിയും കിഴിച്ചു സ്ഥാനാര്‍ഥികള്‍. കൊല്ലത്ത് തനിക്ക് വിജയ പ്രതീക്ഷ ഉണ്ടന്ന് എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ. 9 ലക്ഷത്തില്‍ താഴെ ആളുകളാണ് പോളിങ് ബൂത്തിലെത്തി സമ്മദിധാനം വിനിയോഗിച്ചു. മൂന്ന് ലക്ഷത്തിന് മുകളില്‍ വോട്ടു ലഭിക്കുന്നവര്‍ വിജയിക്കും. രണ്ടേ മുക്കാൽ മുതൽ മൂന്നേകാൽ ലക്ഷം വരെ വോട്ടുകൾ തനിക്ക് കിട്ടാമെന്നാണ് കണക്കു കൂട്ടലെന്നും ജനങ്ങൾക്ക് മോദിയുടെ പദ്ധതികളിലാണ് പ്രതീക്ഷ ഉണ്ടെന്നും കൃഷ്ണകുമാർ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ സ്ഥാനാർഥികളും മൂന്നര ലക്ഷം വോട്ടെങ്കിലും പ്രതീക്ഷിക്കും. അത് കിട്ടുന്നവർ ജയിക്കുകയും ചെയ്യും. മുന്‍പ് നല്ല ഒരു സ്ഥാനാർഥിയില്ലാത്തത് കൊണ്ടും കാര്യമായ പ്രവർത്തനങ്ങൾ നടക്കാത്തതും കൊണ്ടും മണ്ഡലത്തിൽ കാര്യമായ വോട്ടിംഗ് ഇല്ലെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ രണ്ടേ മുക്കാൽ മുതൽ മൂന്നേ കാൽ ലക്ഷം വരെ വോട്ടുകൾ കിട്ടുമെന്നാണ് കണക്കുകൂട്ടൽ എന്ന് ജി.കൃഷ്ണകുമാര്‍ പറയുന്നു. കാലവസ്ഥ വിപീരമായതാകാം പോളിങ് കുറയാന്‍ കാരണം. ഭരണവിരുദ്ധ വികാരമുണ്ടാകുമ്പോൾ രണ്ട് ഭാഗത്തെയും വോട്ടുകൾ എൻഡിഎ സ്ഥാനാർഥികൾക്ക് കിട്ടാനാണ് സാധ്യത. കൊല്ലത്ത് നിന്ന് ബിജെപിക്ക് ഒരു എംപി ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കൃഷ്ണകുമാർ പറഞ്ഞു.

G Krishnakumar about winning chance

Enter AMP Embedded Script