സഞ്ചാരയോഗ്യമല്ലാതെ തെറ്റിക്കുഴി കക്കാക്കുന്ന് റോഡ്; വലഞ്ഞ് യാത്രക്കാർ

പ്രധാനപാതകള്‍ മാത്രമല്ല മിക്കയിടത്തും ഗ്രാമീണറോഡുകളും തകര്‍ന്നത് യാത്രാക്കാരെ വലയ്ക്കുന്നു. കൊല്ലം ശാസ്താംകോട്ടയിലെ തെറ്റിക്കുഴി – കക്കാക്കുന്ന് റോഡ്് സഞ്ചാരയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി.ശാസ്താംകോട്ട മേഖലയിലെ തെറ്റിക്കുഴി കക്കാക്കുന്ന് റോഡാണ് കാലങ്ങളായി തകര്‍ന്നു കിടക്കുന്നത്. മിക്കയിടത്തും ടാറിങ് കാണാനേയില്ല. കുണ്ടുംകുഴിയും 

നിറഞ്ഞറോ‍ഡിലൂടെ യാത്ര ചെയ്ത് നാട്ടുകാര്‍ മടുത്തു. ഇതുവഴി ഉണ്ടായിരുന്ന ബസ് സർവീസും നിലച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്ക് മുൻപ് തുടങ്ങി വച്ച നവീകരണ പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. റോഡിന്റെ നിര്‍മാണം ഇനി ആര് നടത്തുമെന്നതാണ് പ്രധാന പ്രശ്നം. റോഡ് നവീകരണത്തിലെ അവഗണനയിൽ പ്രതിഷേധിച്ച് ആര്‍എസ്പി പനപ്പെട്ടി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു. റോഡിലെ കുഴികളിലും വെള്ളക്കെട്ടിലും കൃഷിയിറക്കിയായിരുന്നു പ്രതിഷേധം.