അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി; അപകട ഭീതിയൊഴിഞ്ഞ് മുതലപ്പൊഴി പാലം

തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴി പാലത്തിന്റെ അനുബന്ധറോഡിന്റെ താഴംപള്ളി ഭാഗത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. റോഡിന്‍റെ ഒരു ഭാഗം 

ഇടിഞ്ഞ് താഴ്ന്നതു കാരണമുള്ള അപകടാവസ്ഥ മനോരമ ന്യൂസ് കഴിഞ്ഞദിവസം ചൂണ്ടികാണിച്ചിരുന്നു. ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിന്‍റെ ഫണ്ടു ഉപയോഗിച്ചാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്

പാലത്തിന്‍റെ അനുബന്ധ റോഡിലെ ഒന്നര അടിയോളം താഴ്ചയില്‍ രൂപപ്പെട്ട വിള്ളല്‍ കോണ്‍ക്രീറ്റിട്ട് പൂര്‍ണമായും അടച്ചു. ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിന്‍റെ സ്പെഷ്യല്‍ റിപ്പയറിങ് ഫണ്ടാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. തീരദേശത്തെ പ്രധാന റോഡിലെ വിള്ളല്‍ വലിയ അപകട ഭീക്ഷണി 

ഉയര്‍ത്തുന്നത്  മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടിയുണ്ടായിരിക്കുന്നത്. കനത്തമഴമൂലമുള്ള മണ്ണൊലിപ്പാകാം  വിള്ളലിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിള്ളല്‍ ശ്രദ്ധയിപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ തന്നെ റോഡിന്റെ 

ഒരുഭാഗത്ത് താല്‍ക്കാലിക അപായമുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു ചിറയിന്‍കീഴിലെ തീരദേശത്തെ റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് പെരുമാതുറ–മുതലപ്പൊഴി പാലം. ദിവസേന നൂറുണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഇതിലൂടെ കടന്നുപോകുന്നുണ്ട്.