റേഷൻ വിതരണം തടസ്സപ്പെട്ടു; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ചിലയിടങ്ങളിൽ റേഷൻ വിതരണം തടസപ്പെട്ടു . ഭക്ഷ്യ ധാന്യങ്ങളുടെ സ്റ്റോക്ക് തീർന്നതാണ് പ്രതിസന്ധിക്ക് കാരണം. പൊതുവിതണം തടസപ്പെട്ടത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുനലൂർ സപ്ലെ ഓഫിസ് ഉപരോധിച്ചു.

പുനലൂർ സപ്ലെഓഫിസിന് പരിധിയിലുള്ള മിക്ക റേഷൻ കടകളുടെയും അവസ്ഥ ഇതാണ്.  അരിയോ മറ്റ് സാധനങ്ങളോ സ്‌റ്റോക്കില്ല. പതിവായി കിട്ടിയിരുന്നതുപോലും ഇത്തവണ ലഭിച്ചില്ല.

ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപെടാൻ ശ്രമിച്ചെങ്കിലും യാതൊരു മറുപടിയും നൽകിയില്ലെന്ന് കടയുടമകൾ ആരോപിച്ചു. എല്ലാവർക്കും അരി ഉൾപ്പെടെ എല്ലാ സാധനങ്ങളും ലഭിക്കുമെന്നും നാളെ തന്നെ കൂടുതൽ സ്റ്റോക്ക് എത്തിക്കുമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.