അങ്കണവാടി നിർമാണം തടഞ്ഞ് സിപിഎം; തരം താണ രാഷ്ട്രീയമെന്ന് പഞ്ചായത്തംഗം

കൊല്ലം കരുനാഗപ്പള്ളിയില്‍ അങ്കണവാടിയുടെ നിര്‍മാണം സിപിഎം പ്രാദേശിക നേതൃത്വം തടഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് സ്വതന്ത്രയായി വിജയിച്ച പഞ്ചായത്തംഗം ആരോപിച്ചു.  നടപടിയില്‍ പ്രതിഷേധിച്ച് രക്ഷിതാക്കളും കുട്ടികളും കുലശേഖരപുരം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

അങ്കണവാടിയുടെ നിര്‍മാണത്തിനായി കഴിഞ്ഞ രാത്രിയില്‍ സാധനങ്ങള്‍ ഇറക്കിയപ്പോള്‍  ഈ ചെങ്കൊടി ഇവിടെ ഉണ്ടായിരുന്നില്ല.കുലശേഖരപുരം  പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ അങ്കണവാടിയുടെ നിര്‍മാണമാണ് സിപിഎം പ്രാദേശിക നേതൃത്വം കൊടികുത്തി തടഞ്ഞിരിക്കുന്നത്. നാല്‍പതുവര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതി കണ്ടെത്തിയതാണ് ഈ സ്ഥലം. ഹൈടെക് കെട്ടിടത്തിനായി പതിനൊന്ന് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

സോട്ട് (സീമാ ചന്ദ്രന്‍, പഞ്ചായത്തംഗം) (അങ്കണവാടി പണിയിപ്പിക്കില്ലെന്നാ സിപിഎം പറഞ്ഞിരിക്കുന്നത് എന്ന ഭാഗം)

എന്നാല്‍ വഴിയില്ലാത്ത പുറമ്പോക്ക് ഭൂമിയിലാണ് അങ്കണവാടി പണിയുന്നതെന്നും ഇതുകൊണ്ടാണ് നിര്‍മാണം തടസപെടുത്തിയതെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.