ചീഞ്ഞുനാറി കിള്ളിപ്പാലം; നടപടിയെടുക്കാതെ കോർപറേഷൻ

തിരുവനന്തപുരം നഗരഹൃദയമായ കിള്ളിപ്പാലം ചീഞ്ഞുനാറുന്നു. കീഴാറന്നൂര്‍ ആറ്റുകാല്‍ റോഡിന്റെ ഓരത്തുള്ള ഓടയില്‍ മാല്യന്യം തള്ളുന്നത് വ്യാപകമായിട്ടും നടപടിയെടുത്തിട്ടില്ല കോര്‍പ്പറേഷന്‍. രാത്രിയുടെ മറവിലാണ് കോഴി വേസ്റ്റുകളടക്കമുള്ള മാലിന്യം മുന്നൂറിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന ജനവാസ മേഖലയില്‍ തള്ളുന്നത്.  

മൂക്കുപ്പൊത്താതെ ഈ വഴിയിലൂടെ ആളുകള്‍ക്ക് നടന്നുപോകാനാകില്ല. വീടുകള്‍കകത്തുപോലും മാംസത്തിന്റെ മനം മടുപ്പിക്കുന്ന ദുര്‍ഗന്ധം സഹിച്ചാണ് ഇവര്‍ കഴിയുന്നത്. രാത്രിയുടെ മറവിലാണ് മാലിന്യ നിക്ഷേപം.

ദുര്‍ഗതി പറഞ്ഞ് ഇവര്‍ മുട്ടാത്ത വാതിലുകളില്ല. കോര്‍പ്പറേഷനും പൊലീസിനും പരാതികള്‍ നല്‍കി. നാട്ടുകാര്‍ തന്നെ മുന്‍കൈയ്യെടുത്ത് സിസിറ്റിവി ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും മാലിന്യ തള്ളുന്ന സംഘം അതെല്ലാം നശിപ്പിച്ചു. സ്ഥലത്ത് രാത്രിയില്‍ കൃത്യമായ ഇടവേളകളില്‍ പൊലീസ് പെട്രോളിങ്ങ് നടത്തുകയോ റോഡിന്റെ വശത്ത് ഉയരമുള്ള നെറ്റുകള്‍ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.