തീർത്ഥാടനത്തിന് വാഹനസൗകര്യമില്ല; പ്രതിഷേധവുമായി ഇടത് യുവജനസംഘടനകൾ

ശബരിമല തീര്‍ത്ഥാടനത്തിന് വാഹനസൗകര്യം കുറഞ്ഞതില്‍ ഇടതുയുവജന സംഘടനകളുടെ കടുത്ത പ്രതിഷേധം. പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടിസി സര്‍വീസ് മുടങ്ങിയതില്‍ പ്രതിഷേധിച്ച് കൊല്ലം പുനലൂര്‍ ബസ് സ്റ്റാന്‍ഡ്, DYFI-AIYF പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വിശ്വാസിസികള്‍ക്ക് ആവശ്യമായ ന്യായമായ സൗകര്യം നേടിയെടുത്താണ് സമരം അവസാനിപ്പിച്ചത്.

മണ്ഡലകാലത്ത് പുനലൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു പമ്പയിലേക്കുള്ള പതിവ് സര്‍വീസുകള്‍ നിര്‍ത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. രണ്ടു മണിക്കൂറിലധികം സ്റ്റാന്‍ഡ് ഉപരോധിച്ച ഡിവൈഎഫ്ഐ– എഐവൈഎഫ് പ്രവര്‍ത്തകര്‍ മറ്റു സര്‍വീസുകളും തടഞ്ഞു. പൊലീസിന്റെ സാനിധ്യത്തില്‍ കെ‌എസ്ആര്‍ടിസി അധികൃതര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. പമ്പയിലേക്ക് രാവിലെയും വൈകിട്ടും ആവശ്യഘട്ടത്തില്‍ ഒരു അധിക സര്‍വീസും നടത്താമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. അതേ സമയം കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നു പമ്പയിലേക്കുള്ള ഒട്ടേറ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി വെട്ടിക്കുറയ്ക്കുന്നുവെന്ന് ആക്ഷേപമുണ്ട്. 

വരുമാന നഷ്ടം കാരണം അച്ചന്‍കോവില്‍ നിന്നുള്ള സര്‍വീസ് പുനലൂരില്‍ നിന്നു ആരംഭിക്കുെമന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.